
വയനാട് : വയനാട്ടിൽ വീണ്ടും കടുവ ഇറങ്ങി.ഫാമിലെത്തി പന്നികളെ കൊന്നുതിന്നു. കഴിഞ്ഞദിവസം കൊന്നത് 21 പന്നിക്കൂഞ്ഞുങ്ങളെ. വയനാട്ടില്‍ മൂടക്കൊല്ലിയില്‍ കടുവ പന്നിഫാമില്‍ കയറി പന്നികളെ കൊന്നു തിന്നു. പന്നികളെ വലിച്ചിഴച്ച് കൊണ്ടുപോയി ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങള്‍ ഫാമിന് സമീപത്തു നിന്നും കണ്ടെത്തി.
ശ്രീജിത്ത്, അനീഷ് എന്നിവരുടെ പന്നിഫാമിലാണ് സംഭവം. കഴിഞ്ഞ ആറാം തീയതി ഇതേ ഫാമിലെ തന്നെ 21 പന്നിക്കുഞ്ഞുങ്ങളെ കടുവ തിന്നിരുന്നു. പ്രദേശത്ത് വനംവകുപ്പ് ക്യാമറയും കൂടും സ്ഥാപിച്ച് നിരീക്ഷണം നടത്തി വരുന്നുണ്ട്. ഇതിനിടെയാണ് വീണ്ടും കടുവയെത്തിയത്. ആളെക്കൊല്ലി കടുവയെ പിടികൂടിയ പ്രദേശമാണിത്. വീണ്ടും കടുവയുടെ ശല്യമുണ്ടാകുന്നതില്‍ നാട്ടുകാര്‍ക്കും പ്രതിഷേധമുണ്ട്.