video
play-sharp-fill

Saturday, May 24, 2025
HomeLocalKottayamമുണ്ടക്കയം എക്സൈസ് ഓഫീസ് കെട്ടിടം നിലം പതിക്കുന്ന അവസ്ഥയിൽ; മതിയായ ജീവനക്കാരോ വാഹനങ്ങളോ ഇല്ല:...

മുണ്ടക്കയം എക്സൈസ് ഓഫീസ് കെട്ടിടം നിലം പതിക്കുന്ന അവസ്ഥയിൽ; മതിയായ ജീവനക്കാരോ വാഹനങ്ങളോ ഇല്ല: അധികാരികളുടെ കനിവിനായി കാത്തിരിപ്പ് നീളുന്നു

Spread the love

മുണ്ടക്കയം: കാലപ്പഴക്കത്താല്‍ നിലം പതിക്കുന്ന അവസ്ഥയിൽ മുണ്ടക്കയം എക്‌സൈസ് ഓഫീസ് കെട്ടിടം . മതിയായ,ജീവനക്കാരും വാഹനവുമില്ലാതെ വലയുന്നു.

 

രണ്ടായിരത്തിനാലില്‍ നിര്‍മിച്ച കെട്ടിടം ചോര്‍ന്ന് ഒലിച്ചു സുരക്ഷിതമില്ലാത്ത അവസ്ഥയിൽ തുടരുന്നു. അഞ്ചു പഞ്ചായത്തിലെ ആയിരക്കണക്കിനു ജനങ്ങള്‍ക്കു പ്രയോജനകരമായി പ്രവര്‍ത്തിച്ചിരുന്ന മുണ്ടക്കയം എക്‌സൈസ് ആഫീസ് കെട്ടിടം ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്.

 

കെട്ടിടത്തിന്റെ ഭിത്തികള്‍ വെളളം ഒഴുകി വിണ്ടു കീറി നില്‍ക്കുകയാണ്. കോണ്‍ക്രീറ്റ് മേല്‍ക്കൂരയാണങ്കിലും മഴയില്‍ പെയ്യുന്ന വെളളം പൂര്‍ണ്ണമായി മുറിക്കുളളിലൊഴുകിയെത്തുകയാണ്. ഇതാണ് കെട്ടിടം ബലക്ഷയത്തിലാകാന്‍ കാരണമായത്. വെളളം ഒഴുകിയതിനെ തുടര്‍ന്നു നിരവധി രേഖകള്‍പോലും നശിച്ച സാഹചര്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇന്‍സ്‌പെക്ടര്‍മുറി,ഓഫീസ് , വിശ്രമ മുറി,തൊണ്ടി മുറി, ഭക്ഷണ മുറി ലോക്കപ്പ്് എന്നിവയടങ്ങുന്ന കെട്ടിടം പുതുക്കി പണിയാവന്‍ അധികാരികള്‍ തയ്യാറായിട്ടില്ല.

കമ്പ്യൂട്ടര്‍ സൂക്ഷിക്കുന്ന മുറി സുരക്ഷിതമല്ലാത്തതിനാല്‍ പലപ്പോഴും അറ്റകുറ്റപണികള്‍ വരുന്നുണ്ട്. കമ്പ്യൂട്ടറിന്റെ അറ്റകുറ്റ പണികള്‍ നടത്തുന്നതും ജീവനക്കാരുടെ പോക്കറ്റില്‍ നിന്നാണ്. വാഹനവും കട്ടപ്പഉറത്തായിട്ടു രണ്ടു വര്‍ഷം പിന്നിട്ടിട്ടും നടപടിയുണ്ടായിട്ടില്ല. അതിനാല്‍ തന്നെ റെയ്ഡ് അടക്കമുളള ജോലികള്‍ പ്രതിസന്ധിയിലാണ്.

 

അഞ്ചു പഞ്ചായത്തുകളിലായി 67 വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് പ്രവര്‍ത്തന പരിധി.28 കളളുഷാപ്പ്, രണ്ട് ബീവറേജ് ഔട്‌ലറ്റ്,മൂന്ന് ബാര്‍, മൂന്ന് ബിയര്‍ ആന്റ് വൈന്‍ഷോപ് എന്നിവയടങ്ങതാണ് മുണ്ടക്കയം എക്‌സൈസ് ഓഫീസ്, എന്നാല്‍ ഇവിടെയെല്ലാ ഓടിയെത്താന്‍ ഉദ്യോഗസ്ഥരുടെ കുറവു പ്രതിസന്ധധി സൃഷ്ടിക്കുന്നുണ്ട്.ഇന്‍സ്‌പെക്ടര്‍ സ്ഥലംമാറി പോയിട്ടു വര്‍ഷം ഒന്നിലേക്ക് എത്തിയിട്ടും ഇതുവരെയായി പകരക്കാരനായിട്ടില്ല. 13 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരാണ് ഇവിടെ വേണ്ടത്. ഇതില്‍ മൂന്നുപേര്‍ പരിശീലനത്തിനും മൂന്നുപേര്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലുമാണ്.നാലുപേരെ നിയോഗിച്ച വനിത ഓഫീസര്‍മാരില്‍ രണ്ടുപേര്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലാണ്.ആകെയുളള ഡ്രൈവറും മറ്റു ഡ്യൂട്ടിയിലാണ്.

അധികാരികളുടെ കനിവിനായി കാത്തു നില്‍ക്കുകയാണ് മുണ്ടക്കയത്തെ എക്‌സൈസ് ജീവനക്കാര്‍.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments