പൊൻകുന്നം ചേപ്പുംപാറയില്‍ ദേശീയ പാതയോരത്ത് മാംസാവിഷ്ടങ്ങള്‍ തള്ളിയ നിലയില്‍; പ്രദേശത്താകെ മാലിന്യത്തിന്‍റെ കടുത്ത ദുര്‍ഗന്ധം; മൂക്കുപൊത്തി യാത്രക്കാർ; തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷം

Spread the love

പൊൻകുന്നം: കൊല്ലം തേനി ദേശീയപാതയില്‍ പൊൻകുന്നം ചേപ്പുംപാറ വളവിനു സമീപം പാതയോരം കാടുകയറി.

മാംസാവിഷ്ടങ്ങള്‍ ഉള്‍പ്പെടെ വഴിയരികില്‍ തള്ളിയിരിക്കുന്നു.
പാതയോരത്തു വളര്‍ന്നു നില്‍ക്കുന്ന കാടുകള്‍ക്കിടയിലാണ് മാലിന്യങ്ങള്‍ തള്ളിയിരിക്കുന്നത്.

കാടുപിടിച്ചു കിടക്കുന്ന പാതയോരത്തു രാത്രി കാലങ്ങളിലാണ് മാലിന്യം നിക്ഷേപിക്കുന്നതെന്നു പ്രദേശവാസികള്‍ പറയുന്നു. മാലിന്യത്തിന്‍റെ കടുത്ത ദുര്‍ഗന്ധമാണ് പ്രദേശത്താകെ അനുഭവപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയാണ്. വാഹനങ്ങളില്‍ പോകുന്നവര്‍ക്ക് ഉള്‍പ്പെടെ വലിയ ദുര്‍ഗന്ധം അനുഭവപ്പെടുന്നു.

മാംസാവശിഷ്ടങ്ങള്‍ക്കൊപ്പം മറ്റു മാലിന്യങ്ങളും കൂടുകളിലും ചാക്കിലും കെട്ടി ഇവിടെ തള്ളുന്നുണ്ട്. സ്ഥിരം മാലിന്യ നിക്ഷേപകേന്ദ്രമായി തന്നെ ഇവിടം മാറിയ സ്ഥിതിയാണ്. മാലിന്യനിക്ഷേപം മൂലം പ്രദേശത്തു തെരുവുനായ്ക്കളുടെ ശല്യവും വര്‍ധിച്ചിട്ടുണ്ട്.