
കൊല്ലം: ട്യൂഷന് പഠനത്തിനെത്തിയ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകന് പോക്സോ നിയമപ്രകാരം അറസ്റ്റിലായി.
പരവൂര്‍ കലക്കോട് ചക്കവിളയില്‍ കളരി വീട്ടില്‍ ബിനീഷ്(35) ആണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്. ട്യൂഷന് സെന്ററില്‍ അധ്യാപകനായ പ്രതി വിദ്യാര്‍ത്ഥിനിയെ ലൈംഗിക ഉദ്ദേശത്തോടെ ട്യൂഷന് സെന്ററിന് സമീപമുള വീട്ടിലേക്ക് കുട്ടിക്കോണ്ട് പോയി നഗ്നതാ പ്രദര്‍ശം നടത്തുകയും വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിക്കുകയുമായിരുന്നു.
കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധിച്ച വീട്ടുകാര്‍ ലൈംഗികാതിക്രമത്തെക്കുറിച്ച് അറിയുകയും ചൈല്‍ഡ് ലൈന്‍ മുഖേനെ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പരവൂര്‍ ഇന്‍സ്പെക്ടര്‍ നിസാറിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ സുജിത്, വിജയകുമാര്‍ എ എസ് ഐ രമേശന് എസ് സിപിഒ സലാഹുദീന്‍ സിപിഒ നെല്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group