video
play-sharp-fill

പുതിയതായി നിര്‍മ്മിക്കുന്ന ജില്ലാ ആശുപത്രിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു…

പുതിയതായി നിര്‍മ്മിക്കുന്ന ജില്ലാ ആശുപത്രിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു…

Spread the love


സ്വന്തംലേഖകൻ

ഇടുക്കി നെടുങ്കണ്ടത് പുതിയതായി നിർമിക്കുന്ന ജില്ലാ ആശുപത്രിയുടെ ശിലാസ്ഥാപനം നിർവഹിച്ചു .ഹൈറേഞ്ച് നിവാസികളുടെ മെച്ചപ്പെട്ട ചികിത്സാ സൗകര്യത്തിനു ഇതോടെ വഴി ഒരുങ്ങും.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനായി നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ചത്. ജില്ലാ ആശുപത്രി ആയി ഉയര്‍ത്തുന്നതിനായി 149 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി നവീകരണത്തിനായി 3,69,000 രൂപയും ദന്തല്‍ ബ്ലോക്ക് നവീകരണത്തിനായി 79854 രൂപയും അനുവദിച്ചു. ആശുപത്രിയിലേക്കുള്ള റോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ടാര്‍ ചെയ്തു. ഇന്‍സിനറേറ്റര്‍, ഒഫ്താല്‍മിക് ഓപറേഷന്‍ തീയറ്റര്‍എന്നിവ നിര്‍മ്മിച്ചു. ആശുപത്രിയുടെ സുഗമമായ നടത്തിപ്പിനായി 16 തസ്തികകളും സൃഷ്ടിച്ചു.