play-sharp-fill
എം.സി റോഡിൽ നീലിമംഗലത്തും സംക്രാന്തിയിലും അപകട പരമ്പര: മൂന്നു കാറുകൾ കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലേയ്ക്ക് ഇടിച്ചു കയറി

എം.സി റോഡിൽ നീലിമംഗലത്തും സംക്രാന്തിയിലും അപകട പരമ്പര: മൂന്നു കാറുകൾ കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലേയ്ക്ക് ഇടിച്ചു കയറി

സ്വന്തം ലേഖകൻ

കോട്ടയം: എം.സി റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി. നീലിമംഗലത്തും സംക്രാന്തിയിലും വാഹനങ്ങളുടെ കൂട്ടയിടി. മൂന്നു കാറുകൾ തമ്മിൽ സംക്രാന്തിയിൽ കൂട്ടിയിടിച്ചപ്പോൾ, നീലിമംഗലത്തെ അപകട വളവിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയെ ഇടിച്ചിടുകയായിരുന്നു. അപകട പരമ്പരയിൽ പക്ഷേ, ആർക്കും കാര്യമായി പരിക്കേറ്റില്ല.



ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംക്രാന്തിയിലും നീലിമംഗലത്തും അപകടമുണ്ടായത്. നീലിമംഗലത്ത് അമിത വേഗത്തിലെത്തിയ കാർ ആദ്യം ഓട്ടോറിക്ഷയിലേയ്ക്ക് ഇടിച്ചു കയറി. കാറിടിച്ച് നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ സമീപത്തെ കടയിലേയ്ക്ക്് പാഞ്ഞു കയറുകയാായിരുന്നു. അപകടത്തെ തുടർന്ന് കടയുടെ മുന്നിൽ ഇടിച്ചാണ് ഓട്ടോറിക്ഷ നിന്നത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഓട്ടോ ഡ്രൈവറെ പുറത്തെടുത്തു. എന്നാൽ, ഇദ്ദേഹത്തിന് കാര്യമായ പരിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


സംക്രാന്തി ജംഗ്ഷനിൽ വച്ച് മൂന്നു കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഡിവൈഡർ പൊളിച്ചു നീക്കിയതോടെ ഇവിടെ വാഹനങ്ങളുടെ അപകടം നിത്യ സംഭവമാണ്. അശാസ്്ത്രീയമായി നിർമ്മിച്ചിരുന്ന ഡിവൈഡറായിരുന്നു ആദ്യം അപകടത്തിന് കാരണമായിരുന്നതെങ്കിൽ ഇപ്പോൾ ഡിവൈഡറില്ലാതെ വാഹനങ്ങൾ അമിത വേഗത്തിൽ പായുന്നതാണ് അപകടം ക്ഷണിച്ച് വരുത്തുന്നത്.
നീലിമംഗലം ജംഗ്ഷനിൽ നേരത്തെ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

ഇവിടെ മാത്രം ദിവസവും ഏറ്റവും കുറഞ്ഞത് രണ്ട് അപകടങ്ങളെങ്കിലും ഉണ്ടാകുന്നുണ്ട്. ഇവിടെ അപകടം ഒഴിവാക്കുന്നതിനായി സീബ്രാ ലൈൻ സ്ഥാപിക്കണമെന്ന് നിരവധി തവണ നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പൊലീസും റോഡ് സുരക്ഷാ അതോറിറ്റി അധികൃതരും ഇതിന് വേണ്ട നടപടി ഇതുവരെയും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും ഇവിടെ അപകടമുണ്ടായിരിക്കുന്നത്. ഇതിനെതിരെ കടുത്ത വിമർശനാണ് ഇപ്പോൾ നാട്ടുകാർ ഉയർത്തുന്നത്.