രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റും തുടർന്ന് സംസ്ഥാനത്താകെ നടന്ന പ്രതിഷേധ പരിപാടികളും വൻ പബ്ലിസിറ്റി നേടി കൊടുത്തതായി ഇടതു നേതാക്കൾക്കിടയിൽ വിമർശനം: വ്യാജ ഐഡി കാർഡ് വിഷയത്തിൽ പ്രതിഛായ നഷ്ടപ്പെട്ട യൂത്തിന് പോലീസ് ഇമേജ് ഉണ്ടാക്കി കൊടുത്തു

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം:യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റും തുടർന്ന് സംസ്ഥാനത്താകെ നടന്ന പ്രതിഷേധ പരിപാടികളും വൻ പബ്ലിനേടി കൊടുത്തതായി ഇടതു നേതാക്കൾക്കിടയിൽ വിമർശനം.
വീട്ടില്‍ കയറി അറസ്റ്റ് ചെയ്തത് രാഹുല്‍ മാങ്കൂട്ടത്തിലിന് പബ്ലിസിറ്റി ഉണ്ടാക്കി കൊടുത്തു. അനാവശ്യ പോലീസ് നടപടി യൂത്ത് കോണ്‍ഗ്രസിന് മൈലേജുണ്ടാക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന് വിമര്‍ശനം ! യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പോലീസ് നടപടിയില്‍ ഭരണകക്ഷിയില്‍ തന്നെ വിയോജിപ്പുകളുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. രാഹുലിനെതിരായ പോലീസ് നടപടി അദ്ദേഹത്തിനും കോണ്‍ഗ്രസിനും ഇമേജ് .
വര്‍ധിപ്പിക്കാനേ ഇടയാക്കിയിട്ടുള്ളു എന്ന വിമര്‍ശനമാണ് ഇടതു യുവജന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും ഉയരുന്നത്.

വ്യാജ ഐഡി കാര്‍ഡ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിഛായ നഷ്ടപ്പെട്ട സമയത്ത്
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന് ഇമേജ് വര്‍ധിപ്പിച്ച്‌ നല്‍കാനേ അറസ്റ്റ് ഉപകരിച്ചുള്ളു എന്നാണ് പ്രധാന വിമര്‍ശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോണ്‍ഗ്രസിന്‍റെ തലസ്ഥാനത്തെ അക്രമ സംഭവങ്ങള്‍ക്കെതിരെ കേസും അറസ്റ്റും എന്ന തീരുമാനത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. എന്നാല്‍ പുലര്‍ച്ചെ വീട്ടില്‍കയറി കുടുംബാംഗങ്ങള്‍ക്ക് മുമ്പില്‍ ബെഡ്റൂമില്‍ നിന്നും വിളിച്ചിറക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. രാഹുലിനെ പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തി അറസ്റ്റ്  നടപ്പിലാക്കിയിരുന്നെങ്കില്‍ ഇത്തരത്തില്‍ ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന വാര്‍ത്താ പ്രാധാന്യം ഉണ്ടാകുമായിരുന്നില്ല. അതിക്രമ സംഭവങ്ങളില്‍ സമരക്കാര്‍ക്കെതിരെ കേസെടുക്കുന്നതും അറസ്റ്റും പൊതുസമൂഹം അംഗീകരിക്കുന്ന നടപടികളാണ്.

അതേസമയം യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന അധ്യക്ഷനെ വീടുവളഞ്ഞ്‌ പിടിച്ച പോലീസ്‌ നടപടി രാഷ്‌ട്രീയ ആയുധമാക്കാന്‍ കോണ്‍ഗ്രസ്‌ നീക്കം തുടങ്ങി. സംഭവത്തില്‍ സി.പി.എമ്മിനുള്ളിലും അതൃപ്‌തി.

സര്‍ക്കാരിനെതിരേ ശക്‌തമായ നിലപാടുമായി മുന്നോട്ടുപോകുന്ന കോണ്‍ഗ്രസിനു കിട്ടിയ പുതിയ ആയുധമാണ്‌ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റ്‌. ഇത്‌ ആയുധമാക്കി വരുംദിവസങ്ങളില്‍ ശക്‌തമായ പ്രക്ഷോഭത്തിനാണ്‌ കോണ്‍ഗ്രസിന്റെ നീക്കം.
അതിനിടെ, പോലീസ്‌ നടപടിക്കെതിരേ ഇടതുമുന്നണിയിലടക്കം അതൃപ്‌തി രൂപപ്പെട്ടു. സാമൂഹികമാധ്യമങ്ങളില്‍ സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്ന ഇടതു
പ്രാഫൈലുകള്‍ ശക്‌തമായ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. യു.ഡി.എഫിനു വടികൊടുത്തതുപോലെയായി ഈ സംഭവമെന്ന വിമര്‍ശനമാണ്‌ പൊതുവേ ഉയര്‍ന്നത്‌. ആഭ്യന്തര വകുപ്പിനെ കേന്ദ്രസ്‌ഥാനത്തു നിര്‍ത്തിയാണ്‌ വിമര്‍ശനമധികവും. പരോക്ഷമായി
കേന്ദ്രസ്‌ഥാനത്തു നിര്‍ത്തിയാണ്‌ വിമര്‍ശനമധികവും. പരോക്ഷമായി പിണറായി വിജയനെതിരേയും സാമൂഹികമാധ്യമങ്ങളില്‍ പോസ്‌റ്റുകള്‍ പൊന്തി.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍മിച്ചതുള്‍പ്പെടെയുള്ള കേസുകളുകളുടെ നിഴലിലായിരുന്ന യൂത്ത്‌ കോണ്‍ഗ്രസിനും രാഹുല്‍ മാങ്കൂട്ടത്തിലിനും പുതുജീവന്‍ നല്‍കാന്‍ മാത്രമാണ്‌ പോലീസ്‌ നടപടി ഉപകരിക്കുകയെന്നാണ്‌ ഇടതുവിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്‌.

സംഘടനയ്‌ക്കുള്ളില്‍ തന്നെ മാങ്കൂട്ടത്തിലിനെതിരേ ശക്‌തമായ പടയാണ്‌ ഒരുങ്ങിയത്‌. അത്‌ ഈ നീക്കത്തോടെ ഇല്ലാതായെന്നും എതിര്‍ത്തവര്‍ പോലും രാഹുലിനൊപ്പം നിലകൊള്ളാന്‍ നിര്‍ബന്ധിതരായെന്നും ഇടതുകേന്ദ്രങ്ങള്‍ പറയുന്നു.
സംഘടനയ്‌ക്കുള്ളില്‍ തന്നെ മാങ്കൂട്ടത്തിലിനെതിരേ ശക്‌തമായ പടയാണ്‌ ഒരുങ്ങിയത്‌. അത്‌ ഈ നീക്കത്തോടെ ഇല്ലാതായെന്നും എതിര്‍ത്തവര്‍ പോലും രാഹുലിനൊപ്പം നിലകൊള്ളാന്‍ നിര്‍ബന്ധിതരായെന്നും ഇടതുകേന്ദ്രങ്ങള്‍ പറയുന്നു.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്‌ വിഷയത്തില്‍പോലും രാഹുല്‍ മാങ്കൂട്ടത്തിലിനെ വിളിച്ചുവരുത്തി ചോദ്യംചെയ്‌തു വിട്ടയയ്‌ക്കുകയായിരുന്നു. സെക്രട്ടേറിയറ്റ്‌ ധര്‍ണയിലുണ്ടായ പ്രതിഷേധത്തിന്റെ പേരില്‍ ഇത്രയും നാടകീയത കാട്ടി അറസ്‌റ്റ്‌ ചെയ്‌ത
പോലീസിന്റെ നടപടിക്കു പിന്നില്‍ എന്തെങ്കിലുമുണ്ടോയെന്ന്‌ പരിശോധിക്കണമെന്ന ആവശ്യവും ഇടതുമുന്നണിയിലുണ്ട്‌.

വിഷയത്തെ സജീവമായി ഉപയോഗിക്കാന്‍ തന്നെയാണ്‌ യു.ഡി.എഫിന്റെ തീരുമാനം. അയോധ്യാ വിഷയത്തിലുള്‍പ്പെടെ പ്രതിരോധത്തിലായ സമയത്ത്‌ വീണുകിട്ടിയ അനുഗ്രഹമായാണ്‌ യു.ഡി.എഫ്‌. കേന്ദ്രങ്ങള്‍ ഇതിനെ കാണുന്നത്‌. ഇന്നു നടക്കുന്ന യു.ഡി.എഫ്‌. യോഗത്തില്‍ കൂടുതല്‍ ശക്‌തമായ സമരപരിപാടികള്‍ക്കു രൂപം നല്‍കും. പിണറായിയുടെ നടപടിയെ മോദിയുടേതുമായി ബന്ധിപ്പിച്ച്‌ ശക്‌തമായ പ്രചാരണത്തിനും തീരുമാനമുണ്ടാകും