യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധം; നാളെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത് കെ.പി.സി.സി.

Spread the love

 

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച നടപടിയിൽ പ്രതിഷേധിച്ച് നാളെ വൈകുന്നേരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആഹ്വാനം ചെയ്തതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.

video
play-sharp-fill

 

കേരളത്തിന്റെ യുവശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം സംസ്ഥാനത്തെ സംഘര്‍ഷഭരിതമാക്കിയിരിക്കുകയാണ്. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളില്‍നിന്നു മുഖം രക്ഷിക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന പരാക്രമങ്ങളാണിതെന്ന് ടി.യു. രാധാകൃഷ്ണൻ അറിയിച്ചു. എല്ലാ മേഖലകളും വലിയ തകര്‍ച്ച നേരിട്ടുന്നു. ക്ഷേമപെന്‍ഷനുകളും മറ്റു പെന്‍ഷനുകളും ലഭിക്കാതെ പാവപ്പെട്ടവര്‍ വലിയ ബുദ്ധിമുട്ടിലാണ്. സപ്ലൈക്കോ കടകള്‍ കാലിയായതോടെ സാധരണക്കാരുടെ വയറും കാലിയായി. സാമ്പത്തിക പ്രതിസന്ധി എല്ലാ ജനവിഭാഗങ്ങളെയും വരിഞ്ഞുമുറുക്കുന്നു. ആശുപത്രികളില്‍ പേരിനുപോലും മരുന്നില്ല.

 

പരിതാപകരമായ അവസ്ഥയില്‍ക്കൂടി കടന്നുപോകുന്ന ജനങ്ങളെ വീണ്ടും സര്‍ക്കാര്‍ ദ്രോഹിക്കുകയാണ്. ചോദ്യം ചെയ്യുന്നവരെ ജയിലിടച്ച് നിശബ്ദമാക്കാനാണ് പിണറായി ശ്രമിക്കുന്നത്. രാഹുലിനെ പിന്തുടര്‍ന്ന് അനേകായിരങ്ങള്‍ ജയിലില്‍ പോകാന്‍ തയാറായി നില്ക്കുന്നു എത്രപേരെ ജയിലിലടച്ചാലും സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ജനദ്രോഹനടപടികളെ കോണ്‍ഗ്രസ് ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group