തരിശ് നിലകൃഷി വ്യാപനം അയ്യായിരം ഏക്കറിന് മാർഗ്ഗരേഖയായി

Spread the love

സ്വന്തംലേഖകൻ

കോട്ടയം: ജില്ല തരിശ് രഹിതമാക്കുന്നതിന് അയ്യായിരം ഏക്കർ നിലങ്ങൾ കൃഷിയോഗ്യമാക്കുന്നതിനുള്ള മാർഗ്ഗരേഖയ്ക്ക് ജനകിയ ശില്പശാലയിൽ തീരുമാനമായി. മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ൩൨൦൦ ഏക്കർ നെൽപ്പാടങ്ങളിൽ ആണ് തരിശ്നില കൃഷിയിറക്കിയത്. ഈ വർഷം കൊണ്ട് ജില്ലയെ തരിശ് രഹിതമാക്കുന്നതിന് സമഗ്ര പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. തോടുകൾ തെളിച്ചെടുക്കുക,വൈദ്യുതി ലഭ്യമാക്കുക,കൃഷിക്ക് സന്നദ്ധരായവരെ കണ്ടെത്തുക തുടങ്ങി വിവിധ തരം പ്രവർത്തനങ്ങളോടൊപ്പം മനപ്പൂർവം തരിശിടുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനമായി.
കോട്ടയം അർബൻ ബാങ്ക് ഹാളിൽ ചേർന്ന ശില്പശാല ജില്ലാ കളക്ടർ .പി.കെ.സുധീർ ബാബു ഐ.എഎസ് ഉദ്ഘാടനം ചെയ്തു. മണർകാട് ഗ്രാമപഞ്ചായത്തംഗം ബിജു തോമസ് സ്വാഗതമാശംസിച്ചു. ഗ്രീൻ ഫ്രട്ടേണിറ്റി പ്രസിഡന്റ് ഡോ.ജേക്കബ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. കൃഷി വകുപ്പിന്റെ പ്രവർത്തനങ്ങൾ പാമ്പാടി കൃഷി വകുപ്പ് അസിസ്റ്റൻറ്റ് ഡയറക്ടർ കോര തോമസ്, കൃഷി എഞ്ചിനീയർ മുഹമ്മദ് ഷെരിഫ് എന്നിവർ വിശദീകരിച്ചു.ജലവിഭവ വകുപ്പിന്റെ പ്രവർത്തനങ്ങൾ അസിസ്റ്റൻറ്റ് എഞ്ചിനീയർ ശൽജി വി.സി, കെ .എം സിറാജ് എന്നിവർ വിശദീകരിച്ചു . ശില്പശാലയിൽ കർഷകർ തങ്ങളുടെ ആശയങ്ങളും നിർദേശങ്ങളും പങ്ക് വെച്ചു.