play-sharp-fill
ശബരിമല മകരവിളക്ക്; ഭക്തരുടെ തിരക്ക് പരിഹരിക്കുന്നതിനായി കുമളിയിലേക്ക് 43 ഓർഡിനറി ബസ്സുകൾ അനുവദിച്ചു.

ശബരിമല മകരവിളക്ക്; ഭക്തരുടെ തിരക്ക് പരിഹരിക്കുന്നതിനായി കുമളിയിലേക്ക് 43 ഓർഡിനറി ബസ്സുകൾ അനുവദിച്ചു.

ശബരിമല : ശബരിമല മകരവിളക്ക് കാലത്തെ തമിഴ്നാട്ടിൽ നിന്നുള്ള ഭക്തരുടെ തിരക്ക് പരിഹരിക്കാനായി കുമളി യൂണിറ്റിലേക്ക് 43 ഓർഡിനറി സർവീസുകൾ താൽക്കാലികമായി അനുവദിച്ചു.

ദക്ഷിണ കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നാണ് ബസ്സുകൾ കുമളിയിലേക്ക് വിട്ടുകൊടുക്കുന്നത്. കൂടാതെ കട്ടപ്പന ക്ലസ്റ്ററിന് കീഴിലുള്ള ഡിപ്പോകളിൽ നിന്നും ഏത് സമയവും 5 ബസുകൾ വരെ കുമളിയിലേക്ക് അയക്കാൻ തയ്യാറായിരിക്കണം എന്നും നിർദ്ദേശിച്ചിട്ടുണ്ട്.

കുമളി- കോഴിക്കാനം സ്പെഷ്യൽ സർവീസുകൾ നടത്തുന്നതിനാണ് ബസുകൾ. മലയോര പാതയും ഇടുങ്ങിയ ഒറ്റവരി റോഡ് ആയതിനാൽ ബസ് ബ്രേക്ക്ഡൗൺ ആയാൽ ബ്ലോക്ക് ഉണ്ടാകുമെന്നതിനാൽ മെക്കാനിക്കൽ കണ്ടീഷൻ ഉറപ്പുവരുത്തിയ ബസ്സുകളെ കുമളിയിലേക്ക് അയക്കാവൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ്സിന്റെ ഗോവണി ഇളക്കി മാറ്റിയിരിക്കണം ഷോർട്ട് വീൽ,ഫാസ്റ്റ് പാസഞ്ചർ ബസ്സുകൾ അയക്കരുത്.ബസ്സിനൊപ്പം അതിനാവശ്യമായക്രൂ,ടിക്കറ്റ് മെഷീൻ എന്നിവയും ബസിന്റെ മാതൃ ഡിപ്പോയിൽനിന്ന് അയക്കണം എന്നുമാണ് ഉത്തരവ്.