play-sharp-fill
ബഡായി ബംഗ്ലാവിൽനിന്നും പിഷാരടിയും ,ആര്യയും പുറത്ത് ,പകരം മിഥുനും ലക്ഷ്മിയും..

ബഡായി ബംഗ്ലാവിൽനിന്നും പിഷാരടിയും ,ആര്യയും പുറത്ത് ,പകരം മിഥുനും ലക്ഷ്മിയും..

സ്വന്തംലേഖകൻ

മലയാള ടെലിവിഷൻ ചരിത്രത്തിൽ തന്നെ സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ഒരു പരിപാടിയാണ് ബഡായി ബംഗ്ലാവ്. മുകേഷ്, പിഷാരടി, ആര്യ, ധർമജൻ, മനോജ് ഗിന്നസ് എന്നിവർ ശ്രദ്ധേയ വേഷത്തിലെത്തിയ പരിപാടി ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായി മാറുകയായിരുന്നു.ആദ്യ പതിപ്പില്‍ രമേഷ് പിഷാരടിയും ആര്യയും പ്രസീതയും മനോജ് ഗിന്നസും വീണാ നായരുമായിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നത്. ഇവര്‍ക്കൊപ്പം ധര്‍മ്മജനുമുണ്ടായിരുന്നെങ്കിലും സിനിമയില്‍ തിരക്കു കൂടിയതോടെ ധര്‍മ്മജന്‍ പോയിരുന്നു.എന്നാല്‍ പുതിയ പതിപ്പില്‍ പഴയ താമസക്കാരും പുതിയ താമസക്കാരും തമ്മില്‍ വലിയ വഴക്കാണെന്ന രീതിയിൽ മുകേഷ് അവതരിപ്പിച്ച പ്രോമോ റ്റീസർ പുറത്തുവിട്ടിരുന്നു. പുതിയ എപ്പിസോഡിൽ പിഷാരടിക്കും ആര്യക്കും പകരം മിഥുൻ രമേശും ,മിഥുന്റെ ഭാര്യ ലക്ഷ്മിയുമാണെന്നാണ് വിവരം. എന്നാൽ പിഷാരടിയും ആര്യയും ഇല്ലാത്ത ബഡായി ബംഗ്ലാവ് ഉൾക്കൊള്ളാൻ കഴിയില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കോമഡി ഉത്സവത്തിലെ അവതരണമാണ് മിഥുന് യോജിച്ചതെന്നും അഭിപ്രായങ്ങൾ ഉയരുന്നു.