എം വിജിൻ എംഎല്‍എയും എസ്‌ഐയും തമ്മിലെ വാക്കേറ്റം; എസ്‌ഐയ്ക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത
കണ്ണൂര്‍: കണ്ണൂരില്‍ എം വിജിൻ എംഎല്‍എയും ടൗണ്‍ എസ്‌ഐയും തമ്മില്‍ വാക്കേറ്റമുണ്ടായ സംഭവത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണം തുടങ്ങി.
എസ്‌ഐ അപമാനിച്ചെന്ന എംഎല്‍എയുടെ പരാതിയിലാണ് അന്വേഷണം. എസ്‌ഐ പി പി ഷമീലിനെതിരെ വകുപ്പുതല നടപടിക്ക് സാധ്യതയുണ്ട്.
എം വിജിൻ നല്‍കിയ പരാതിയില്‍ എസിപി ഇന്ന് മൊഴിയെടുക്കും. എംഎല്‍എ, എസ്‌ഐ, കെജിഎൻഎ ഭാരവാഹികള്‍, പിങ്ക് പൊലീസ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുക. ഇതിന് ശേഷമാകും കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കളക്ടറേറ്റ് ഗേറ്റില്‍ സുരക്ഷ ഒരുക്കുന്നതിലും എംഎല്‍എയോട് പെരുമാറിയതിലും എസ്‌ഐയ്ക്ക് വീഴ്ചയുണ്ടായെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിഗമനം. ഷമീലിനെതിരെ നടപടി വേണമെന്ന് സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു. എംഎല്‍എയെ ഒഴിവാക്കിയെങ്കിലും മാര്‍ച്ച് നടത്തിയ നഴ്‌സുമാര്‍ക്കെതിരെ കേസെടുത്തതും അനാവശ്യമെന്നാണ് സിപിഎം നിലപാട്.
കളക്ടറേറ്റ് വളപ്പില്‍ കടന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന ടൗണ്‍ എസ്‌ഐയുടെ നിലപാടാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രകടനമായെത്തിയ നഴ്സുമാര്‍ അകത്തുകയറിയത് തടയാൻ പൊലീസ് ഇല്ലാതിരുന്നതുകൊണ്ട്, വീഴ്ച പൊലീസിനെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. പിന്നെ എന്തിന് കേസെന്നും എം വിജിൻ എംഎല്‍എ തിരിച്ചടിച്ചു.
എന്നാല്‍ എസ്‌ഐയുടെ നിര്‍ദ്ദേശ പ്രകാരം കേസെടുക്കാൻ പൊലീസ് ഉദ്യോഗസ്ഥ എംഎല്‍എയുടെ പേര് ചോദിക്കുകയും ചെയ്തതോടെ പ്രശ്നം കൂടുതല്‍ രൂക്ഷമായി.