അടുക്കളയില്‍ വില്ലനാകുന്ന കട്ടിങ് ബോര്‍ഡുകള്‍; പഠനങ്ങൾ പറയുന്നതിങ്ങനെ..

Spread the love

സ്വന്തം ലേഖിക.

video
play-sharp-fill

അടുക്കളയില്‍ മിക്കയാളുകളും ആശ്രയിക്കുന്ന ഒന്നാണ് കട്ടിങ് ബോര്‍ഡുകള്‍. പച്ചക്കറികള്‍ അരിയാന്‍ കട്ടിങ് ബോര്‍ഡുകള്‍ സഹായിക്കുമെങ്കിലും അവ അപരടകാരികളുമാണ്.

 

പ്ലാസ്റ്റിക്കും തടിയും മുളയും റബ്ബറും ഉപയോഗിച്ചുള്ള കട്ടിങ് ബോര്‍ഡുകള്‍ അഥവാ ചോപ്പിങ് ബോര്‍ഡുകളും വിപണിയില്‍ ലഭ്യമാണ്. ചോപ്പിങ് ബോര്‍ഡ് ഉപയോഗിച്ച്‌ പച്ചക്കറി അരിയുമ്ബോള്‍ ഹാനികരമായ ചില മൈക്രോപ്ലാസ്റ്റിക്കുകളും സൂക്ഷ്മ കണങ്ങളും ഭക്ഷണത്തില്‍ കലരുമെന്നാണ് നോര്‍ത്ത് ഡക്കോട്ട സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഈ കണങ്ങള്‍ ശരീരത്തിനുള്ളിലെത്തുന്നത് നീര്‍ക്കെട്ട്, ഇന്‍സുലിന്‍ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, കോശങ്ങള്‍ക്ക് നാശം, അലര്‍ജിക് പ്രതികരണങ്ങള്‍, പ്രത്യുത്പാദനശേഷിക്കുറവ്, അമിതവണ്ണം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെന്നും പഠനത്തില്‍ പറയുന്നു.എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.

 

ചില പ്ലാസ്റ്റിക് ചോപ്പിങ് ബോര്‍ഡുകള്‍ പോളിപ്രൊപ്പിലൈന്‍, പോളിഎഥിലൈന്‍ തുടങ്ങിയ നാനോ വലുപ്പത്തിലുള്ള കണങ്ങള്‍ പുറത്ത് വിടാനുള്ള സാധ്യതയും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ചോപ്പിങ് ബോര്‍ഡില്‍ വച്ച്‌ കാരറ്റ് പോലുള്ള പച്ചക്കറികള്‍ അരിയുമ്പോൾ ദശലക്ഷക്കണക്കിന് സൂക്ഷ്മ കണങ്ങളാണ് ഓരോ വര്‍ഷവും അതില്‍ ഉണ്ടാകുന്നത്. കത്തി ബോര്‍ഡില്‍ സ്പര്‍ശിക്കുന്ന സമയത്താണ് ഈ കണങ്ങള്‍ പുറത്ത് വന്ന് പച്ചക്കറിയുമായി കലരുന്നു.