നവവധുവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് കാഞ്ഞങ്ങാട് സ്വദേശി തഫ്സീന.

Spread the love

കാഞ്ഞങ്ങാട്: ഒന്നരമാസം മുൻപ് വിവാഹിതയായ യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാപ്പില്‍ കോടി റോഡിലെ ഓട്ടോ ഡ്രൈവര്‍ മുഹമ്മദിന്റെയും സുബൈദയുടെയും മകള്‍ വി.എസ്.തഫ്സീനയാണ് (27) മരിച്ചത്.

 

ചൊവ്വാഴ്ച വൈകുന്നേരം കാപ്പില്‍ പുഴയിലാണ് യുവതിയെ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. നാട്ടുകാരാണ് യുവതിയെ ആദ്യം കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് ബേക്കല്‍ പൊലീസ് എത്തി യുവതിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

 

 ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ യുവതി മരിച്ചിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.യുവതിയുടെ സഹോദരങ്ങള്‍: തൻസീര്‍, മുഹാദ്, താഹിറ, തസ്രിയ, തസ്‍ലിയ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group