
സ്വന്തം ലേഖകൻ
കോട്ടയം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച ഇന്ന് രാവിലെ 11 മണിക്ക് കേരള ഗവൺമെൻറ് നഴ്സസ് അസോസിയേഷൻ നേതൃത്വത്തിൽ നഴ്സുമാർ കലക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചു.സിഐടിയു ജില്ലാ സെക്രട്ടറി റ്റി. ആർ.രഘുനാഥൻ സമരം ഉദ്ഘാടനം ചെയ്തു.
ആനുകൂല്യനിഷേധങ്ങൾക്കൊപ്പം പങ്കാളിത്ത പെൻഷൻ പദ്ധതി പോലുള്ള കരിനിയമങ്ങളും കേന്ദ്രസർക്കാർ തൊഴിലാളികൾക്ക് മേൽ അടിച്ചേൽപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ വർഷം പിന്നിടുമ്പോഴും തൊഴിലാളി ക്ഷേമ നടപടികൾ തന്നെ അട്ടിമറിക്കപ്പെടുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ പ്രസിഡന്റ് വി.ജി സിന്ധുഭായി സമരത്തിൽ അദ്ധ്യക്ഷയായി.സെക്രട്ടറി കെ വി സിന്ധു ഹേന ദേവദാസ് ,രാജു പി ആർ തുടങ്ങിയവർ സംസാരിച്ചു. കേന്ദ്രസർക്കാർ വെട്ടിക്കുറച്ച കേരളത്തിൻറെ സാമ്പത്തിക വിഹിതം പുനസ്ഥാപിക്കുക,പി എഫ് ആർ ഡിയെ നിയമം പിൻവലിക്കുക,കുടിശ്ശിഖ ക്ഷാമബത്ത അനുവദിക്കുക,കിടത്തി ചികിത്സയുള്ള എല്ലാ ആശുപത്രികളിലും എട്ടു മണിക്കൂർ ജോലി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ജില്ലാ ജനറൽ ആശുപത്രി പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിൽ നിരവധി നേഴ്സുമാർ പങ്കെ
[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]
ടുത്തു.