
സ്വന്തം ലേഖകൻ
കുമരകം : കുമരകം പഞ്ചായത്തിലെ ആദ്യ കെ-സ്റ്റോർ നാളെ കോട്ടയം താലൂക്ക് സപ്ലൈ ഓഫീസർ ഉത്ഘാടനം ചെയ്യും. കുമരകം മേലുവള്ളി ബിൽഡിംഗിൽ പ്രവർത്തിച്ചു വരുന്ന റ്റോബിൻ ജോർജിന്റെ ലൈസൻസിയിലുള്ള എ.ആർ.ഡി 125 നമ്പർ റേഷൻ കടയിലാണ് കെ-സ്റ്റോർ ആരംഭിക്കുന്നത്.
റേഷൻ കടകൾ വഴി സപ്ലൈകോ ശബരി ഉത്പന്നങ്ങൾ, മിൽമ ഉൽപ്പന്നങ്ങൾ, ചോട്ടു ഗ്യാസ്, സി.എസ്.സി സേവനങ്ങൾ, 1000 രൂപ വരെയുള്ള ബാങ്കിംഗ് സേവനങ്ങൾ എന്നിവ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയാണ് കെ – സ്റ്റോർ. കേരളത്തിൽ ഉടനീളം ഇതിനോടകം നിരവധി കെ – സ്റ്റോറുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ കുമരകത്തെ ആദ്യ കെ-സ്റ്റോർ . ആണ് നാളെ ഉത്ഘാടനം ചെയ്യപ്പെടുക.
നാളെ ഉച്ചക്ക് 12ന് കോട്ടയം താലൂക്ക് സപ്ലൈ ഓഫീസർ ജി. അഭിൽ ജിത്ത് കെ സ്റ്റാേർ ഉദ്ഘാടനം നിർവ്വഹിക്കും. ആർപ്പൂക്കര ഫർക്ക റേഷനിംഗ് ഇൻസ്‌പെക്ടർ പി. ഷാജി ചടങ്ങിൽ പങ്കെടുക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group