
സ്വന്തം ലേഖിക.
കൊച്ചി: അമ്മ പ്രതിയാണെന്ന് പറഞ്ഞ് മകളെ സ്കൂളില്‍ കുട്ടികള്‍ കളിയാക്കുന്നുവെന്ന് നവകേരള യാത്ര കാണാൻ കറുത്ത ചുരിദാര്‍ ധരിച്ച് റോഡില്‍ കാത്തു നിന്നതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതി.കുട്ടികള്‍ക്ക് ഇപ്പോള്‍ പേടിയാണെന്നും അര്‍ച്ചന പറഞ്ഞു.
കറുപ്പിട്ടതിന് പൊലീസ് അപമാനിച്ചെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള തന്റെ മൗലികാവകാശം ലംഘിക്കപ്പെട്ടെന്നും അര്‍ച്ചന വ്യക്തമാക്കി. കറുത്ത വസ്ത്രം ധരിച്ചതിന്റെ പേരില്‍ ഏഴു മണിക്കൂര്‍ കസ്റ്റഡിയില്‍വെച്ചു. ഭര്‍ത്താവിന്റെ അമ്മയെയും കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികളെ വിളിക്കാൻ പോയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മാനസികമായി താൻ ഏറെ വിഷമിച്ചു. പി.എസ്.സി കോച്ചിങ് സെന്ററിലെ വിദ്യാര്‍ഥികളും താൻ തെറ്റ് ചെയ്തെന്ന തരത്തില്‍ പറയുന്നു. നീതിക്കായാണ് ഹൈകോടതിയെ സമീപിച്ചതെന്നും അര്‍ച്ചന പറഞ്ഞു.
നവകേരള യാത്ര കാണാൻ കറുത്ത ചുരിദാര്‍ ധരിച്ച് റോഡില്‍ കാത്തു നിന്നതിന് പൊലീസ് കസ്റ്റഡിയിലെടുത്ത പത്തനാപുരം തലവൂര്‍ സ്വദേശിനി എല്‍. അര്‍ച്ചനയാണ് നഷ്ടപരിഹാരം തേടി ഹൈകോടതിയെ സമീപിച്ചത്. ഏഴു മണിക്കൂര്‍ പൊലീസ് അന്യായമായി തടവില്‍വെച്ചെന്നാണ് പരാതി. ഡിസംബര്‍ 18ന് ഭര്‍തൃമാതാവിനൊപ്പം രണ്ടാലുംമൂട്ടില്‍ കാത്തുനില്‍ക്കുമ്പോഴാണ് സംഭവമെന്ന് ഹർജിയില്‍ പറഞ്ഞു.
ഭര്‍ത്താവ് ബി.ജെ.പി പ്രാദേശിക ഭാരവാഹിയായതിനാല്‍ യുവതി പ്രതിഷേധിക്കാൻ നില്‍ക്കുകയാണെന്ന തെറ്റായ വിവരത്തെ തുടര്‍ന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതായി പറയുന്നത്. താൻ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്നും അര്‍ച്ചന ഹർജിയില്‍ വ്യക്തമാക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി ഒരാഴ്ചക്കു ശേഷം പരിഗണിക്കും.