വനിത ഫിലിം സൊസൈറ്റി നടത്തുന്ന രാജ്യാന്തര ചലച്ചിത്രോത്സവം നാളെ(വെള്ളി) മുതൽ 8 വരെ കോട്ടയം അനശ്വര തിയേറ്ററിൽ

Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം: മഴവില്ല് വനിത ഫിലിം സൊസൈറ്റി നടത്തുന്ന രാജ്യാന്തര ചലച്ചിത്രോത്സവം നാളെ മുതൽ 8 വരെ അനശ്വര തിയേറ്ററിൽ നടക്കും. നാളെ 11.30 – ന് സംവിധായിക ശ്രുതി ശരണ്യ മേള ഉദ്ഘാടനം ചെയ്യും..

ഇടുക്കി ചെറുതോണി ഗ്രീൻലാൻഡ് സിനിമാസ് തിയേറ്റർ ഉടമ ത്രേസ്യാമ്മ ജോർജിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ആദരിക്കും. 1.30 ന് ഉദ്ഘാടന ചിത്രമായി ” ബി.32 മുതൽ 44 വരെ” പ്രദർശിപ്പിക്കും. പൊതു വിഭാഗത്തിന് 300 രൂപയും വിദ്യാർത്ഥികൾക്ക് 150 രൂപയുമാണ് പ്രവേശന ഫീസ്.

നാളെ 9-നാണ് ആദ്യ പ്രദർശനം. ഡെലിഗേറ്റ് പാസ് ഇന്നു മുതൽ അനശ്വര തിയേറ്ററിൽ ലഭ്യമാണ്. സെക്രട്ടറി ഹേന ദേവദാസ്, പ്രസിഡന്റ് എം.എൻ.ശ്യാമള. വൈസ് പ്രസിഡന്റ് ഏലിയാമ്മ കോര എന്നിവരാണ് നേതൃത്വംനല്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group