ലോകേഷിന് ക്രിമിനല്‍ മൈൻഡ്; മാനസികനില പരിശോധിക്കണം; സംവിധായകൻ ലോകേഷ് കനകരാജിനെതിരെ കോടതിയില്‍ ഹർജി

Spread the love

ചെന്നൈ: ചലച്ചിത്ര സംവിധായകൻ ലോകേഷ് കനകരാജിനെതിരെ കോടതിയില്‍ ഹർജി.

ലോകേഷിനെ മനഃശാസ്ത്രപരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മധുരെ ഒതക്കട സ്വദേശി രാജമുരുകൻ എന്നയാളാണ് മധുരെ ജില്ലാ കോടതിയെ സമീപിച്ചത്.

ലോകേഷ് തന്റെ സിനിമകളിലൂടെ അക്രമം പ്രോത്സാപ്പിക്കുന്നുവെന്ന് ഹർജിയില്‍ പറയുന്നു. ‘ലിയോ’ സിനിമയിലൂടെ അക്രമവും ലഹരി ഉപയോഗവും മഹത്വവത്കരിച്ചുകൊണ്ട് സമൂഹത്തിന് തെറ്റായ മാതൃക ‘നല്‍കുന്നുവെന്നും രാജമുരുകൻ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കഥാപാത്രങ്ങള്‍ പോലീസിന്റെ പിന്തുണയോടെ കുറ്റകൃത്യം ചെയ്യുന്നത് സിനിമ പ്രേക്ഷകര്‍ക്കിടയില്‍ മോശം മാതൃക സൃഷ്ടിക്കുന്നുവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം സിനിമകള്‍ക്ക് സെൻസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമ്ബോള്‍ സെൻസര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷൻ (സിബിഎഫ്‌സി) പ്രത്യേകം ശ്രദ്ധിക്കണമെന്നും രാജമുരുകൻ ഹരജിയില്‍ ആവശ്യപ്പെട്ടു.