മാതൃരാജ്യത്തിന് അഭിനന്ദനെ കൈമാറുമ്പോള്‍ കൂടെയുണ്ടായിരുന്ന ഡോ. ഫരീഖ ബുഗ്തി ആര്?
സ്വന്തം ലേഖകന്‍
രാജ്യം ഉറ്റു നോക്കിയ നീണ്ട ഏതാനും ചില മണിക്കൂറുകള്‍ക്കൊടുവില്‍ രാത്രി 9.20ന് വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യക്ക് കൈമാറി. എന്നാല്‍ അഭിനന്ദനെ കൈമാറാന്‍ ഒപ്പമെത്തിയ വനിതയാരെന്ന് പലരും സംശയിച്ചിരുന്നു. വാഗ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പതാകയ്ക്ക് മുന്നില്‍ ഈ വനിതക്കൊപ്പമാണ് അഭിനന്ദന്‍ വന്നു നിന്നത്.
ഡോ. ഫരീഖ ബുഗ്തി, പാക്കിസ്ഥാന്‍ വിദേശകാര്യ ഓഫീസിലെ ഇന്ത്യയുടെ ചുമതലയുള്ള ഡോക്ടര്‍. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്(ഐഎഫ്എസ്) എന്നതിനു തുല്യമായി പാക്കിസ്ഥാനിലുള്ള ഫോറിന്‍ സര്‍വീസ് ഓഫ് പാക്കിസ്ഥാന്‍(എഫ്എസ്പി) ഉദ്യോഗസ്ഥയാണ് ഡോ. ഫരീഖ ബുഗ്തി. പാക്കിസ്ഥാന്‍ തടവിലുളള ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്ന പ്രധാന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഡോ.ഫരീഖ. ഇസ്ലാമാബാദില്‍ 2017 ല്‍ മാതാവും ഭാര്യയുമായി ജാദവിന് കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയപ്പോള്‍ ഫരീഖയും അവിടെ സന്നിഹിതയായിരുന്നു.2005 ലാണ് പാക്കിസ്ഥാന്‍ വിദേശകാര്യ ഓഫിസില്‍ ഫരീഖ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 2007 ല്‍ വിദേശകാര്യ ഓഫിസ് വക്താവായും സേവനം അനുഷ്ഠിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group