കിരീടം വയ്ക്കാത്ത രാജകുമാരൻ, 2900 കോടിയുടെ ആസ്തി; ഫിറ്റ്നസ് ഫ്രീക്ക് ഭായ് ജാൻ.

Spread the love

സ്വന്തം ലേഖിക.

ബോളിവുഡിന്റെ സ്വന്തം ഭായി ജാനെന്നും സല്ലുഭായ് എന്നുമൊക്കെ അറിയപ്പെടുന്ന താരമാണ് സല്‍മാൻ ഖാൻ. ഫിറ്റ്നസ്സ് ഫ്രീക്കായ താരത്തിനെ മസില്‍ ഖാൻ എന്നാണ് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്നത്.

ബോളിവുഡിലെ കിംഗ് ത്രയങ്ങളില്‍ ഒരാളായ സല്‍മാൻ ഖാൻ ക്രോണിക് ബാച്ച്‌ലറായി തുടരുകയാണ്. 2,900 രൂപയാണ് സല്‍മാന്റെ ആസ്തി.സല്‍മാന്റെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1988ല്‍ പുറത്തിറങ്ങിയ ‘ബിവി ഹൊ തൊ ഐസി’ എന്ന ചിത്രത്തിലൂടെയാണ് സല്‍മാൻ ഖാൻ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ 1989-ല്‍ പുറത്തിറങ്ങിയ മൈനേ പ്യാര്‍ കിയ എന്ന ചിത്രത്തിലൂടെയായിരുന്നു ആദ്യമായി നായകനായത്. പിന്നീട് ഏക് ലഡ്ക ഏക് ലഡ്കി, ചന്ദ്ര മുഖി, കുച്ച്‌ കുച്ച്‌ ഹോത്ത ഹയ്, ദബാങ്, ഏക് താ ടൈഗര്‍, ഹം ദില്‍ ദെ ചുകെ സനം, തേരെ നാം, ടൈഗര്‍ സിന്ദാ ഹേ, ബജ്രംഗി ബായ്ജാന്, സുല്‍ത്താൻ, കിക്ക്, പ്രേം രത്തന് ധന് പായോ, ബോഡി ഗാര്‍ഡ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍.

ബോളിവുഡിലെ പ്രശസ്ത എഴുത്തുകാരനായ സലിം ഖാന്റെയും സുശീല ചരകിന്റേയും മൂത്ത മകനായാണ് സല്‍മാന്റെ ജനനം. നടന്മാരായ അര്‍ബാസ് ഖാൻ, സൊഹൈല്‍ ഖാൻ എന്നിവരാണ് സഹോദരങ്ങള്‍. അല്‍വിറ, അര്‍പ്പിത എന്നിങ്ങനെ രണ്ടു സഹോദരിമാരും സല്‍മാനുണ്ട്.

അഭിനേതാവെന്ന രീതിയില്‍ മാത്രമല്ല, നിര്‍മ്മാണരംഗത്തും സജീവമാണ് സല്‍മാൻ ഖാൻ. ജനപ്രീതി നേടിയ റിയാലിറ്റിഷോയായ ഹിന്ദി ബിഗ് ബോസിന്റെ അവതാരകൻ കൂടിയാണ് സല്‍മാൻ.