
സ്വന്തം ലേഖിക.
കൊല്ലം : ഒന്നര പതിറ്റാണ്ടിനു ശേഷം കൊല്ലത്ത് വിരുന്നിന് എത്തുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് അരങ്ങുണരാൻ ഇനി രണ്ടു നാൾ മാത്രം. കൊല്ലം നഗരം അക്ഷരാർത്ഥത്തിൽ ഉത്സവലഹരിയിൽഅമർന്നു കഴിഞ്ഞു.
ഏഷ്യ വൻകരയിലെ ഏറ്റവും വലിയ കൗമാര കലാമേളയെ ഉത്സവം ആക്കി മാറ്റിയുള്ള തയ്യാറെടുപ്പുകൾ ആണ് സംഘാടകസമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്നത്. നാടും നഗരവും കലോത്സവത്തിന്റെ വിചാരണ ബോർഡുകളും ആർച്ചുകളും കൊണ്ട് സമ്പന്നമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രധാന വേദിയുടെയും പന്തലിന്റെയും സമർപ്പണം ഇന്ന് രാവിലെ മന്ത്രി വി ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ അശ്രമം മൈതാനിയിൽ നടന്നു. കൊല്ലം ടൗൺ യുപിഎസിൽ നാളെ രാവിലെ 10.30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.ഓരോ ജില്ലയ്ക്കും പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കലോത്സവത്തിന് എത്തുന്നവരെ സഹായിക്കാൻ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നാളെ മുതൽ 8 വരെ ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനം ഉണ്ടായിരിക്കും. മാത്രമല്ല റെയിൽവേ സ്റ്റേഷനിലും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും എത്തുന്ന മത്സരാർത്ഥികളെ രജിസ്ട്രേഷൻ കൗണ്ടർ,താമസസ്ഥലം,ഭക്ഷണപന്തൽ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാൻ വാഹനസൗകര്യങ്ങളും ഏർപ്പാടാക്കിയിട്ടുണ്ട്.ഇതിനായി 30 വാഹനങ്ങൾ സദാസമയവും സേവനത്തിന് ഉണ്ടാകും.
ഇതുകൂടാതെ വേദികൾ അക്കോമഡേഷൻ സെന്ററുകൾ പ്രോഗ്രാം ഓഫീസുകൾ തമ്മിൽ ബന്ധിപ്പിച്ച് ക്യു ആർ കോഡ് സംവിധാനവും നിലവിൽ വന്നു ഇന്ന് വൈകുന്നേരം കൊല്ലം നഗരത്തിൽ 500 ൽ അധികം അല്ല വിദ്യാർത്ഥികൾ പങ്കെടുക്കുന്ന റോഡ് ഷോ നടക്കും. നാളെ മെഗാ റോഡ് ഷോയും. സംഘടിപ്പിക്കും