അഭിനന്ദന്‍ വര്‍ദ്ധമാനെ ഡല്‍ഹിലെത്തിച്ചു; ഇനി ബ്രീഫിങ്ങ്
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ വീരപുത്രന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഡല്‍ഹിയില്‍ എത്തി. പഞ്ചാബിലെ അമൃത്സറിലില്‍നിന്നും പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചത്.
ഇന്ന് ഡല്‍ഹിയില്‍ ഉന്നത സൈനിക ഉദ്ദ്യോഗസ്ഥരുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തുന്ന അദ്ദേഹത്തോട് പാക് കസ്റ്റഡിയിലെ അനുഭവങ്ങള്‍ ചോദിച്ചറിയും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ അഭിനന്ദനെ സ്വീകരിക്കാന്‍ വാഗയില്‍ എത്തിയിരുന്നു. ഊര്‍ജസ്വലനായി കാണപ്പെട്ട അഭിനന്ദനനെ വിശദമായ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി. വേഗത്തില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
ഡീബ്രീഫിങ്ങ് എന്നറിയപ്പെടുന്ന നടപടികളുടെ ഭാഗമായി വ്യോമസേന, ഇന്റലിജന്‍സ് ബ്യൂറോ, റോ, എന്നിവയിലെ ഉദ്ദ്യോഗസ്ഥര്‍ അഭിനന്ദനെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യും. പാക് അധികൃതരോട് അഭിനന്ദന്‍ എന്തൊക്കെ വെളിപ്പെടുത്തി എന്നറിയുകയാണ് ഡീബ്രീഫിങ്ങിന്റെ പ്രധാന ഉദ്ദേശം. പാക് കസ്റ്റഡിയിലെ അനുഭവങ്ങളും ചോദിച്ചറിയും. അതിനുശേഷമാകും അദ്ദേഹത്തിന് സ്വന്തം കുടുംബത്തെപോലും കാണുവാന്‍ കഴിയുക.
രാത്രി 9.20ന് വാഗ അതിര്‍ത്തിയില്‍ വച്ചാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദര്‍ വര്‍ത്തമാനെ ഔദ്യോഗികമായി പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയത്. വാഗ അതിര്‍ത്തിയില്‍ എത്തിയ അദ്ദേഹത്തെ റെഡ്‌ക്രോസിന് കൈമാറുകയും, തുടര്‍ന്നുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം 9.20ന് അഭിനന്ദര്‍ വര്‍ത്തമാനെ ഇന്ത്യയ്ക്ക് കൈമാറുകയുമായിരുന്നു.
പാക്കിസ്ഥാന്‍ സൈനിക പ്രതിനിധികള്‍ക്കും ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുമൊപ്പം അതിര്‍ത്തിയിലെത്തിയ അഭിനന്ദനെ ഇന്ത്യന്‍ സൈനികര്‍ കവാടം തുറന്ന് രാജ്യത്തിനകത്തേയ്ക്കാനയിച്ചു.
എയര്‍ വൈസ് മാര്‍ഷല്‍മാരായ ആര്‍ ജി കെ കപൂര്‍, ശ്രീകുമാര്‍ പ്രഭാകരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വ്യോമസേനയുടെ വന്‍സംഘം തന്നെ വാഗയില്‍ എത്തിയിരുന്നു. സൈനിക നടപടിക്രമങ്ങള്‍ക്കുശേഷം പാക് അതിര്‍ത്തിയില്‍ അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
ഏറെ വൈകാരിക രംഗങ്ങളോടെയാണ് അഭിനന്ദനെ രാജ്യാതിര്‍ത്തിയില്‍ സ്വീകരിച്ചത്. അച്ഛന്‍ റിട്ട. എയര്‍ മാര്‍ഷല്‍ സിംഹക്കുട്ടി വര്‍ത്തമാനും അമ്മ ഡോ. ശോഭയും മകനെ സ്വീകരിക്കാന്‍ അതിര്‍ത്തിയിലെത്തി.
പാക്കിസ്ഥാന്‍ പട്ടാളത്തിന് മുന്നില്‍ അകപ്പെട്ടിട്ടും പതറാതെ അക്ഷോഭ്യനായിനിന്ന ഇന്ത്യയുടെ വീരപുത്രന് വാഗാ അതിര്‍ത്തിയില്‍ ഉജ്ജ്വലമായ വരവേല്‍പ്പ് ലഭിച്ചു. അഭിനന്ദന്റെ മടങ്ങിവരവ് ആഘോഷിച്ച് മുദ്രാവാക്യം വിളികളോടെയും ആരവങ്ങളോടെയും ആയിരങ്ങള്‍ വാഗ അതിര്‍ത്തിയില്‍ തടിച്ചുകൂടിയിരുന്നു.
നാട്ടില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്ന് അഭിനന്ദന്‍ പറഞ്ഞു.