18 ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന ക്ലർക്ക് തസ്തിക ; എൽ.ഡി.സി, എൽ.ജി.എസ് പരീക്ഷകൾ ജൂലൈ മുതൽ നവംബർ വരെ ; 2024ലെ വാർഷിക പരീക്ഷ കലണ്ടർ പി.എസ്.സി പ്രസിദ്ധീകരിച്ചു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: 18 ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന വിവിധ വകുപ്പുകളിലെ ക്ലർക്ക് (എൽ.ഡി.സി) തസ്തികയിലേക്ക് ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും ലാസ്റ്റ്ഗ്രേഡ് സെർവന്‍റ് (എൽ.ജി.എസ്) തസ്തികയിലേക്ക് സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലും പരീക്ഷ നടത്താൻ പി.എസ്.സി കമീഷൻ തീരുമാനിച്ചു. ഇതുസംബന്ധിച്ചുള്ള 2024ലെ വാർഷിക പരീക്ഷ കലണ്ടർ പി.എസ്.സി പ്രസിദ്ധീകരിച്ചു.

പൊലീസ് കോൺസ്റ്റബിൾ, വനിത പൊലീസ് കോൺസ്റ്റബിൾ, പൊലീസ് കോൺസ്റ്റബിൾ (മൗണ്ട് പൊലീസ്), സിവിൽ എക്സൈസ് ഓഫിസർ തസ്തികകളിലേക്ക് മേയ്, ജൂൺ, ജൂലൈ മാസങ്ങളിലായും വിദ്യാഭ്യാസ വകുപ്പിൽ യു.പി സ്കൂൾ ടീച്ചർ തസ്തികയിലേക്ക് ജൂൺ മുതൽ ആഗസ്റ്റ് വരെയും എൽ.പി സ്കൂൾ ടീച്ചർ തസ്തികയിലേക്ക് ജൂലൈ മുതൽ സെപ്റ്റംബർ വരെ മാസങ്ങളിലായും ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഒ.എം.ആർ പരീക്ഷകൾ നടത്തും. ഇവക്ക് പ്രാഥമിക പരീക്ഷകളുണ്ടാകില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group