സ്വന്തം ലേഖകൻ
ഇടുക്കി: മൂന്നാറില്‍ 12 വയസുകാരിയെ പീഡിപ്പിച്ച ജാര്‍ഖണ്ഡ് സ്വദേശിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. ഗുരുതരാവസ്ഥയിൽ തുടർന്നിരുന്ന പെൺകുട്ടി അപകടനില തരണം ചെയ്തതിനാൽ ശിശുക്ഷേമ വകുപ്പ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
മൂന്ന് ദിവസം മുൻപാണ് പെൺക്കുട്ടി പീഡനത്തിന് ഇരയായത്. കുട്ടി ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പീഡനത്തിനിരയായി എന്ന് ഉറപ്പായി. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് അയല്‍വാസിയായ ജാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് തൊട്ടടുത്ത വിജനമായ പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവം പുറത്തിറഞ്ഞതോടെ ഒളിവില്‍ പോയ യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.യുവാവ് തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടാകുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.യുവാവിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷൻ ശേഖരിച്ച് വിശദമായ അന്വേഷണം നടത്തുകയാണ് പൊലീസ് ഇപ്പോള്‍.രണ്ടുദിവസത്തിനുള്ളില്‍ പിടികൂടാൻ ആകും എന്നാണ് പോലീസിൻറെ പ്രതീക്ഷ.പെണ്‍കുട്ടിയെ മാതാപിതാക്കളുടെ സംരക്ഷണയില്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.