പുതുവര്‍ഷത്തലേന്ന് മുറിയെടുത്തത് പെണ്‍സുഹൃത്തിനൊപ്പം; വൈക്കം സ്വദേശിയെ മൂന്നാറിലെ ഹോട്ടലില്‍ നിന്ന് കണ്ടെത്തിയത് മരിച്ച നിലയില്‍

Spread the love

മൂന്നാര്‍: മൂന്നാറിലെ ഹോട്ടല്‍മുറിയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി.

തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മുറിയിലെ ശൗചാലയത്തില്‍ തൂങ്ങി മരിച്ചനിലയിലാണ് വൈക്കം സ്വദേശി സനീഷി(38)നെ കണ്ടെത്തിയത്.

പുതുവര്‍ഷത്തലേന്നാണ് സനീഷും സുഹൃത്തായ സ്ത്രീയും പഴയ മൂന്നാറിലെ ഹോട്ടലില്‍മുറിയെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ സനീഷ് ശൗചാലയത്തില്‍ പോയി. എന്നാല്‍, ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് വാതില്‍ തകര്‍ത്തതോടെയാണ് ശൗചാലയത്തിനുള്ളില്‍ കഴുത്തില്‍ കയര്‍കുരുക്കി മരിച്ചനിലയില്‍ യുവാവിനെ കണ്ടത്.
ഞായറാഴ്ച രാവിലെയും വൈകിട്ടും സനീഷും സുഹൃത്തും ഹോട്ടലിലിരുന്ന് മദ്യപിച്ചിരുന്നതായാണ് പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.