പത്തനംതിട്ട: ഐശ്വര്യത്തിന്റെയും ശാന്തിയുടെയും പുതുവര്‍ഷം പിറന്നു. പുതുവത്സരത്തില്‍ അയ്യപ്പന് ഭക്തര്‍ സമര്‍പ്പിച്ച വഴിപാടാണ് ഏറെ ജനശ്രദ്ധ നേടുന്നത്.
18018 നെയ്തേങ്ങയാണ് നാലു ഭക്തര്‍ വഴിപാടായി അയ്യപ്പന് സമര്‍പ്പിച്ചത്. ബാംഗ്ലൂരിലെ വിഷ്ണു ശരണ്‍ഭട്ട്, ഉണ്ണികൃഷ്ണൻ പോറ്റി, രമേശ് റാവു, ദൊരൈ എന്നിവരാണ് വഴിപാട് നടത്തിയത്.
ജനുവരി ഒന്നിന് രാവിലെ മൂന്നിന് നട തുറന്ന്. നിര്‍മാല്യ ദര്‍ശനത്തിനും പതിവ് അഭിഷകത്തിന് ശേഷമാണ് നെയ്യഭിഷേകം നടത്തിയത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി പിഎം മഹേഷ് നമ്ബൂതിരിയാണ് അഭിഷേകം നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ 3.30 മുതല്‍ ഏഴുവരേയും രാവിലെ എട്ടു മുതല്‍ 11.30 വരേയുമാണ് നെയ്യഭിഷേകം. രാവിലെ തന്ത്രിയുടെ കാര്‍മികത്വത്തില്‍ ഗണപതി ഹോമം നടന്നു. 20000 നെയ്തേങ്ങയാണ് വിഷ്ണു ശരണ്‍ ഭട്ടും സുഹൃത്തുക്കളും അഭിഷേകത്തിനായി ഒരുക്കിയത്.