സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: പട്ടിത്താനം – മണർകാട് ബൈപാസിലെ ഏറ്റുമാനൂർ ഭാഗത്ത് ഫുട്പാത്ത് നിർമാണത്തിന് 5 കോടി രൂപ അനുവദിച്ചതായി മന്ത്രി വി. എൻ. വാസവൻ അറിയിച്ചു. ഏറ്റുമാനൂർ ശക്തിനഗർ റെസിഡൻസ് അസോസിയേഷന്‍റെ ഒരു വർഷക്കാലം നീളുന്ന പദ്ധതിയായ ‘ഉണർവ് – 2024’ ന്‍റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി
ദാരിദ്ര്യ നിർമ്മാർജനം, മാലിന്യ സംസ്‍കരണം കൃഷി, ആരോഗ്യം, നികുതി – നിയമ ബോധവൽക്കരണം, സ്ത്രീ ശാക്തീകരണം, വിദ്യാർഥി – യുവജനക്ഷേമം തുടങ്ങി പതിനഞ്ചോളാം മേഖലകളിൽ അടുത്ത ഒരു വർഷത്തിനിടെ നടത്താനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടാണ് ‘ഉണർവ് 2024’ പദ്ധതിക്ക് ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ തുടക്കമിട്ടത്.
പ്രമുഖ പത്രപ്രവർത്തകൻ വി കെ ബി യുടെ പേരിൽ ഏറ്റുമാനൂർ നഗരത്തിലുള്ള റോഡിന്‍റെ ശോചനീയാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് വേദിയിൽ ഉണ്ടായിരുന്ന നഗരസഭ അധ്യക്ഷയോടു മന്ത്രി ആവശ്യപ്പെട്ടു. നഗരസഭ മൗനം പാലിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടമ്മമാർക്കായി ഏർപ്പെടുത്തിയ ‘അടുക്കള തോട്ടം 2024’ പദ്ധതിയുടെ ഉദ്ഘാടനം സതി പദ്മകുമാറിന് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു കൊണ്ട് മന്ത്രി നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് എം. എസ്. മോഹൻദാസ് അധ്യക്ഷത വഹിച്ചു. 2023ലെ ‘അടുക്കളത്തോട്ടം’ പദ്ധതിയിൽ വിജയികളായ ശ്രീകല രാജു, ശാന്താ ഗോപാലകൃഷ്ണൻ, ആശ അപ്പുക്കുട്ടൻ നായർ എന്നിവർക്കുള്ള പുരസ്‌കാരങ്ങൾ ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് വിതരണം ചെയ്തു. സെക്രട്ടറി ബി സുനിൽകുമാർ ഉണർവ് 2024 പദ്ധതികൾ വിശദീകരിച്ചു.
പ്രദേശത്തെ വികസനം ലക്ഷ്യമാക്കി അസോസിയേഷൻ തയ്യാറാക്കിയ നിവേദനം അഡ്വ സി എൽ ജോസഫ് മന്ത്രിക്കും നഗരസഭാ ചെയ