video
play-sharp-fill

ഡേവിഡ് വാര്‍ണര്‍ ഏകദിനത്തില്‍ നിന്നും വിരമിച്ചു.

ഡേവിഡ് വാര്‍ണര്‍ ഏകദിനത്തില്‍ നിന്നും വിരമിച്ചു.

Spread the love

 

ഡേവിഡ് വാര്‍ണര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു.
തനിക്ക് കുടുംബത്തിന് സമയം തിരികെ നല്‍കണം എന്നും അതാണ് വിരമിക്കാനുള്ള കാരണം എന്നും വാര്‍ണര്‍ പറഞ്ഞു. ലോകകപ്പിന്റെ സമയത്ത് തന്നെ ഇതു ചിന്തിച്ചിരുന്നു. ഇന്ത്യയില്‍ ലോകകപ്പ് ജയിച്ചത് വലിയ കാര്യമാണ്. വാര്‍ണര്‍ പറഞ്ഞു.

 

 

 

 

രണ്ട് തവണ ക്രിക്കറ്റ് ലോകകപ്പ് ജേതാവായ താരം പുതുവത്സര ദിനത്തില്‍ രാവിലെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇടങ്കയ്യൻ ഓപ്പണര്‍ എകദിന ഫോര്‍മാറ്റില്‍ 97.26 സ്ട്രൈക്ക് റേറ്റില്‍ 6932 റണ്‍സ് നേടിയിട്ടുണ്ട്. 37 കാരനായ ഓപ്പണര്‍ ജനുവരി 3 ന് ആരംഭിക്കുന്ന പാകിസ്ഥാനെതിരായ മത്സരത്തോടെ തന്റെ അവസാന ടെസ്റ്റ് മത്സരവും കളിക്കും.