video
play-sharp-fill

തലസ്ഥാനത്തെ രണ്ട് റെയില്‍വെ സ്റ്റേഷനുകളുടെ പേര് മാറ്റാൻ ഇന്ത്യൻ റെയില്‍വെ ; കൊച്ചുവേളി സ്റ്റേഷൻ ഇനി തിരുവനന്തപുരം നോര്‍ത്ത്; നേമം സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത്

തലസ്ഥാനത്തെ രണ്ട് റെയില്‍വെ സ്റ്റേഷനുകളുടെ പേര് മാറ്റാൻ ഇന്ത്യൻ റെയില്‍വെ ; കൊച്ചുവേളി സ്റ്റേഷൻ ഇനി തിരുവനന്തപുരം നോര്‍ത്ത്; നേമം സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ട് റെയില്‍വെ സ്റ്റേഷനുകളുടെ പേര് മാറ്റാൻ ഇന്ത്യൻ റെയില്‍വെ. കൊച്ചുവേളി, നേമം സ്റ്റേഷനുകളുടെ പേരാണ് മാറ്റുക.നേമം സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നാക്കും. കൊച്ചുവേളി സ്റ്റേഷൻ തിരുവനന്തപുരം നോര്‍ത്തുമാകും. ഇരു സ്റ്റേഷനുകളെയും തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഷന്റെ ഉപഗ്രഹ ടെര്‍മിനലുകളാക്കുന്നതിവ്റെ ഭാഗമായാണ് റെയില്‍വെയുടെ തീരുമാനം.

സ്റ്റേഷനുകളുടെ പേരുമാറ്റാൻ തിരുവനന്തപുരം റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ ഡിസംബര്‍ ആദ്യം സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെ പേര് മാറ്റത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. തീരുമാനം അറിയിച്ച്‌ ഗതാഗത സെക്രട്ടറി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചു.
തിരുവനന്തപുരം സെൻട്രലിലെ ട്രെയിനുകളുടെ എണ്ണം പരമാവധിയായതോടെയാണ് ഉപഗ്രഹ ടെര്‍മിനുകള്‍ വികസിപ്പിക്കുക എന്ന തീരുമാനത്തിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചുവേളി എന്ന സ്റ്റേഷനുള്ളതും അത് തിരുവനന്തപുരത്താണെന്നും ഭൂരിഭാഗം ആളുകള്‍ക്ക് അറിയില്ല, അതിനാല്‍ തന്നെ സെൻട്രലിലേക്ക് ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ യാത്ര ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ട്. ഉത്തരേന്ത്യയില്‍ നിന്നുള്ള യാത്രക്കാരാണ് ഈ ബുദ്ധിമുട്ട് നേരിടുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു തീരുമാനം. യാത്രക്കാര്‍ക്ക് സൗകര്യം ലഭിക്കുന്നതോടെ വരുമാന വര്‍ധനയും റെയില്‍വെ ലക്ഷ്യമിടുന്നുണ്ട്.