play-sharp-fill
കേരളത്തിന്റെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് മംഗളുരുവിലേക്ക് നീട്ടുന്നു ; ജനുവരി പകുതിയോടെ സര്‍വീസ് ആരംഭിക്കും

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് മംഗളുരുവിലേക്ക് നീട്ടുന്നു ; ജനുവരി പകുതിയോടെ സര്‍വീസ് ആരംഭിക്കും

സ്വന്തം ലേഖകൻ

കാസര്‍കോട്- തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി കാസര്‍കോട്ടേക്ക് സര്‍വീസ് നടത്തുന്ന കേരളത്തിന്റെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ജനുവരി പാതിയോടെ മംഗളുരുവിലേക്ക് ദീര്‍ഘിപ്പിക്കും. മംഗളുരു-മഡ്ഗാവ് പുതിയ വന്ദേഭാരത് ഉദ്ഘാടന സര്‍വീസിന് ശേഷമായിരിക്കും ഇതിനുള്ള നടപടികള്‍ തുടങ്ങുക.

കാസര്‍കോട്-മംഗളുരു അര മണിക്കൂറാണ് റണ്ണിംഗ് ടൈം. ട്രയല്‍ റണ്‍ നടത്തി വൈകാതെ സര്‍വീസ് തുടങ്ങും. കാസര്‍കോട്ടെ പരിമിതികള്‍ കൂടി കണക്കിലെടുത്താണ് മംഗളുരുവിലേക്ക് നീട്ടുന്നത്. പിറ്റ് ലൈന്‍ ഇല്ലാത്ത കാസര്‍കോട്ട് സര്‍വീസ് സംബന്ധിച്ച കാര്യങ്ങള്‍ക്കായി മംഗളുരുവില്‍ നിന്ന് ഉദ്യോഗസ്ഥരും തൊഴിലാളികളുമെത്താറാണ് പതിവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മംഗളുരു സ്റ്റേഷനില്‍ പുതിയ പ്ലാറ്റുഫോമുകള്‍ വന്നതോടെ സൗകര്യം കൂടി. കേരളം മുതല്‍ മുംബൈ വരെ വന്ദേഭാരതില്‍ കണക്ഷനായി യാത്ര ചെയ്യാവുന്ന സൗകര്യമാണ് വരാന്‍ പോകുന്നത്. മംഗളുരുവിലേക്ക് നീട്ടുകയും കൊങ്കണിലൂടെ ഗോവയിലേക്ക് സര്‍വീസ് തുടങ്ങുകയും ചെയ്താല്‍ നിലവിലെ കൊങ്കണ്‍ വഴിയെത്തുന്ന പല ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകളും വൈകാന്‍ സാധ്യതയുണ്ടെന്നതാണ് യാത്രക്കാരുടെ ആശങ്ക.