video
play-sharp-fill

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി; രണ്ട് പെണ്‍മക്കള്‍ക്കും വെട്ടേറ്റു ; കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല ; അന്വേഷണം ആരംഭിച്ച് പൊലീസ്

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി; രണ്ട് പെണ്‍മക്കള്‍ക്കും വെട്ടേറ്റു ; കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല ; അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളം ജില്ലയിലെ പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബി, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. ഇവരുടെ രണ്ട് പെണ്‍മക്കള്‍ക്കും വെട്ടേറ്റു.

ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെയായിരുന്നു സംഭവം. ഭാര്യ സ്മിതയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ബേബി വീടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടികള്‍ അയല്‍വാസികളെ ഫോണില്‍ വിളിച്ചപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.