അക്ഷര നഗരിക്ക് പുതുവർഷ സമ്മാനമായ് പുതിയ ഫിലിം സൊസൈറ്റിയും മിനി തീയറ്ററുമായ് കോട്ടയം പബ്ലിക് ലൈബ്രറി ; തീയറ്ററും ചലച്ചിത്രമേളയും അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
സ്വന്തം ലേഖകൻ
കോട്ടയം: അക്ഷര നഗരിക്ക് പുതുവർഷ സമ്മാനമായ് പുതിയ ഫിലിം സൊസൈറ്റിയും മിനി തീയറ്ററുമായ് കോട്ടയം പബ്ലിക് ലൈബ്രറി.പ്രതിവാര സിനിമാപ്രദർശനവും ചലച്ചിത്രോത്സവവും സിനിമാ ചർച്ചയുമടക്കം ലക്ഷ്യമിട്ട് രൂപീകരിച്ച ചിത്രതാരക സാംസ്കാരിക വേദിയുടെയും ആധുനിക സജ്ജീകരണങ്ങളുള്ള മിനി തീയറ്ററിന്റെയും ചലച്ചിത്ര മേളയുടെയും ഉദ്ഘാടനം പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ജനുവരി 2ന് വൈകിട്ട് 4ന് നിർവ്വഹിക്കും.
ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും ന്യൂവേവ് ഫിലിം സൊസറ്റിയുടെ കൂടി സഹകരണത്തോടെ നടത്തുന്ന മേളയിൽ എട്ടു പ്രമുഖ മലയാള സംവിധായകരുടെ സിനിമകൾ പ്രദർശിപ്പിക്കും. ലോക ക്ലാസിക്കുകളും കലാമൂല്യമുള്ള മലയാള സിനിമകളും കാണാനും പഠിക്കാനും ചർച്ച ചെയ്യാനും ചലച്ചിത്രാസ്വാദകർക്ക് അവസരമൊരുക്കുകയാണ് ചിത്രതാര സാംസ്കാരികവേദിയെന്ന് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അറിയിച്ചു
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രദർശിപ്പിക്കുന്ന സിനിമകൾ
ജനുവരി 2 രാവിലെ 9,30 – ഓളവും തീരവും 11.45 -പുലിജന്മം , 2ന്
ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ , 6.30ന് എലിപ്പത്തായം .
ജനുവരി 3- രാവിലെ 10- തമ്പ് , 1.20 -അനുഭവങ്ങൾ പാളിച്ചകൾ. 4ന് ന്യൂസ്
പേപ്പർ ബോയ്, 6.30ന് കുട്ടിസ്രാങ്ക്