തൃക്കൊടിത്താനം : വീടിന് സമീപത്തിരുന്ന് കഞ്ചാവ് വലിച്ചത് ചോദ്യം ചെയ്ത യുവാവിനെയും,സുഹൃത്തിനെയും ആക്രമിച്ച കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
തൃക്കൊടിത്താനം മണികണ്ഠവയൽ സ്വദേശി വിഷ്ണു (19), മണികണ്ഠവയൽ ഭാഗത്ത് പൂവത്തിങ്കൽ വീട്ടിൽ വിഷ്ണു പ്രസന്നന്‍ (21), മണികണ്ഠവയൽ ഭാഗത്ത് കാനുപറമ്പിൽ വീട്ടിൽ അൻസാജ് (21), മണികണ്ഠവയൽ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ വിനീത് പി.വി (21), മണികണ്ഠവയൽ ഭാഗത്ത് കൊട്ടാരപ്പറമ്പ് വീട്ടിൽ സന്ദീപ് എസ് (25)എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ 25 ആം തീയതി വെളുപ്പിന് ഒരു മണിയോടുകൂടി മണികണ്ഠവയൽ ഭാഗത്ത് വെച്ച്, മണികണ്ഠവയൽ സാംസ്കാരിക നിലയം സ്വദേശിയായ യുവാവിനെയും സുഹൃത്തിനെയും ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ തടഞ്ഞുനിർത്തി ഇരുമ്പ് പൈപ്പ് കൊണ്ടും മറ്റും സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവാവിന്റെ വീടിന് സമീപത്ത് പറമ്പില്‍ ഇരുന്ന് ഇവർ കഞ്ചാവ് വലിച്ചിരുന്നത് യുവാവ് ചോദ്യം ചെയ്തതായും, ഇതിനുള്ള വിരോധത്തിലാണ് തന്നെ ആക്രമിച്ചതെന്നും യുവാവ് പോലീസിനോട് പറഞ്ഞു.
പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശക്തമായ തിരച്ചിലിനൊടുവില്‍ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ മൈസൂരിൽ നിന്നും പിടികൂടുകയായിരുന്നു.
തൃക്കൊടിത്താനം സ്റ്റേഷൻ എസ്.ഐ അഖിൽദേവ്, സി.പി.ഓ മാരായ അരുൺ, അനീഷ്, സെൽവരാജ്,നിയാസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ ഇവരിൽ നാലു പേരെ കോടതി റിമാൻഡ് ചെയ്യുകയും, വിഷ്ണുവിനെ (19) ബോസ്റ്റൺ സ്കൂളിലേക്ക് അയക്കുകയും ചെയ്തു.