video
play-sharp-fill

Thursday, May 22, 2025
HomeMainകണ്ണൂര്‍ വിസിയുടെ പുനര്‍ നിയമനം റദ്ദാക്കി സുപ്രീം കോടതി ഉത്തരവ് ; പുനപരിശോധന ഹര്‍ജി നല്‍കി...

കണ്ണൂര്‍ വിസിയുടെ പുനര്‍ നിയമനം റദ്ദാക്കി സുപ്രീം കോടതി ഉത്തരവ് ; പുനപരിശോധന ഹര്‍ജി നല്‍കി സംസ്ഥാന സര്‍ക്കാര്‍.

Spread the love

കണ്ണൂർ : ഡോ. ഗോപിനാഥ് രവീന്ദ്രൻ്റെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെയാണ് പുനപരിശോധന ഹര്‍ജി.നിയമിക്കപ്പെട്ടയാളുടെ യോഗ്യതയില്‍ കോടതിക്ക് സംശയമില്ലായിരുന്നു എന്നും ഹര്‍ജിക്കാര്‍ പോലും ഉന്നയിക്കാത്ത വാദം ചൂണ്ടിക്കാട്ടിയാണ് വിധിയെന്നും പുനപരിശോധന ഹര്‍ജിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദമുണ്ടായി എന്നത് കോടതിയില്‍ വാദിക്കാത്ത വിഷയമായതിനാല്‍ സ്വാഭാവിക നീതി നിഷേധിച്ചു.

 

 

 

 

വിധി വലിയ രാഷ്ട്രീയ കോലാഹലത്തിന് കാരണമായി എന്നും ഹര്‍ജിയില്‍ പറയുന്നു.. മികച്ച വിദ്യാഭ്യാസ വിദഗ്ധനാണ് പുറത്ത് പോയ വിസി. ഗോപിനാഥ് രവീന്ദ്രൻ്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സംസ്ഥാനം പുനപരിശോധന ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹൈക്കോടതി പരിഗണിക്കാത്ത വിഷയം സുപ്രീംകോടതി വിധിക്ക് ആധാരമാക്കിയത് തെറ്റായ കീഴ്വഴക്കമാകുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണം എന്ന ആവശ്യവും ഹര്‍ജിയില്‍ കേരളം മുന്നോട്ടു വച്ചു.

 

 

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments