മുണ്ടക്കയം ഇളംപ്രാമല എസ്റ്റേറ്റ് സൂപ്പർവൈസറുടെ കൊലപാതകം പ്രതിയെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു; പ്രതിക്ക് വേണ്ടി ഹാജരായത് അഭിഭാഷകരായ കെ എസ് ആസിഫും വിവേക് മാത്യു വർക്കിയുമടക്കമുള്ളവർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: 2016 ജൂലൈ മാസം 16-ാം തീയതി മുണ്ടക്കയം ഇളംപ്രാമല എസ്റ്റേറ്റ് സൂപ്പർവൈസറായിരുന്ന അരവിന്ദനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി മാത്യുവിനെ കുറ്റക്കാരനല്ലെന്നു കണ്ട് കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി (5) ജഡ്‌ജി സാനു എസ്. പണിക്കർ വെറുതെ വിട്ട് ഉത്തരവായി.

സംഭവം നടന്ന തീയതിക്ക് 45 ദിവസത്തിനുശേഷം മാത്രം മൃതദേഹം കണ്ടെത്തിയ കേസിൽ ശക്തമായ തെളിവുകളും രേഖകളും പ്രോസിക്യൂഷൻ ഭാഗം ഹാജരാക്കിയെങ്കിലും പ്രതിക്കെതിരെ അവ ഒന്നും നിലനിൽക്കുന്നതല്ല ന്നു കണ്ടാണ് പ്രതിയെ വെറുതെ വിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിക്കുവേണ്ടി അഭിഭാഷകരായ കെ.എസ്.ആസിഫ്, ഷാമോൻ ഷാജി, വിവേക് മാത്യു വർക്കി, വരുൺ ശശി, മീര ആർ. പിള്ള, ലക്ഷ്മി ബാബു, നെവിൻ മാത്യു എന്നിവർ ഹാജരായി.