
സ്വന്തം ലേഖിക
പുതുപ്പള്ളി: ഉമ്മൻ ചാണ്ടി ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ യാക്കോബായ, മർത്തമറിയം സമാജം കോട്ടയം ഭദ്രാസനം മുഖേന വീൽചെയറുകൾ വിതരണം ചെയ്തു.ഒ.സി ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് – സ്വാന്തനം പദ്ധതിയിലൂടെ എട്ട് വീൽ ചെയറുകളാണ് പുതുപ്പളളി നിയോജക മണ്ഡലത്തിലെ അർഹരായ വ്യക്തികൾക്ക് കൈമാറിയത്.
പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മന്റെ വസതിയിൽ നടന്ന ചടങ്ങിൽ യാക്കോബായ സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും, കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായ തോമസ് മോർ തീമോത്തിയോസ് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. അഡ്വ: ചാണ്ടി ഉമ്മൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സമാജം വൈസ് പ്രസിഡന്റ് മാത്യൂസ് കാവുങ്കൽ കോറപ്പിസ്കോപ്പ, ഫാ. ജേക്കബ് ചെറിയാൻ മണ്ണൂർ, ഫാ.സോബി മാത്യു മൂലയിൽ, ഫാ. നൈനാൻ ഫിലിപ്പ് എട്ടുപറയിൽ, സമാജം സെക്രട്ടറി സുജ എബ്രഹാം പുളിമൂട്ടിൽ, സെക്രട്ടറി സിനു കുര്യാക്കോസ് ചോറാട്ടിൽ, ട്രഷറർ ലൈസാമ്മ പോൾ ജാതിക്കുഴിയിൽ ജില്ലാ പഞ്ചായത്ത് അംഗം റജി എം. ഫിലിപ്പോസ്, മണ്ഡലം പ്രസിഡന്റുമാർ, ആശ്രയ കോർഡിനേറ്ററുമാർ തുടങ്ങിയവർ സംസാരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒ.സി ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ സൗജന്യ മരുന്ന് വിതരണം, ആംബുലൻസ് സേവനം, മെഡിക്കൽ ക്യാമ്പ്, തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചു വരുന്നത്. ഇതിന്റ ഭാഗമായി ജനുവരി 14 ന് ആറ് ചികിത്സാ വകുപ്പുകളെ ഉൾപ്പെടുത്തി പുതുപ്പള്ളി ഡോൺ ബോസ്കോ ബോസ്കോ സ്കൂൾ ഗ്രൗണ്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പും നടക്കുമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ അറിയിച്ചു.