അനിശ്ചിതത്വം നീങ്ങി; മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തുടരും, കരാര്‍ നീട്ടി നല്‍കി ബിസിസിഐ.

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ന്യൂ ഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തുടരും. ടീമിലെ മറ്റ് സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളുടെ കാലാവധിയും ബിസിസിഐ നീട്ടിയിട്ടുണ്ട്. ബാറ്റിംഗ് കോച്ച്‌ വിക്രം റാത്തോഡ്, ബൗളിംഗ് കോച്ച്‌ പരാസ് മാംബ്രെ, ഫീല്‍ഡിംഗ് കോച്ച്‌ ടി ദിലീപ് എന്നിവരുള്‍പ്പെടെയുള്ളവരുടെ കരാറാണ് ബിസിസിഐ നീട്ടിയത്. എന്നാല്‍ കരാര്‍ കാലാവധി എത്രയെന്ന് ബിസിസിഐ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

 

ഏകദിന ലോകകപ്പ് വരെയുള്ള കരാറാണ് ഇപ്പോള്‍ നീട്ടി നല്‍കിയിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യയെ ഫൈനലിലെത്തിക്കാൻ ദ്രാവിഡിന് കഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് ബിസിസിഐ അദ്ദേഹത്തെ വിശ്വസിക്കുന്നതും അടുത്ത ടി20 ലോകകപ്പില്‍ ദ്രാവിഡ് തന്നെ ടീമിനെ പരിശീലിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നതും. കരാര്‍ നീട്ടിയതോടെ രാഹുല്‍ ദ്രാവിഡിന് മുന്നിലുള്ള ആദ്യ മത്സരം ദക്ഷിണാഫ്രിക്കൻ പര്യടനമാണ്. ഇതില്‍ മൂന്ന് ടി 20കളും മൂന്ന് ഏകദിനങ്ങളും ഉള്‍പ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സെഞ്ചൂറിയനിലും (ഡിസംബര്‍ 26 മുതല്‍), കേപ് ടൗണിലും (ജനുവരി 3 മുതല്‍) രണ്ട് ടെസ്റ്റ് മത്സരങ്ങളും ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയുമാണ് രാഹുലിന് മുന്നിലുള്ള മറ്റ് കടമ്ബകള്‍. ദ്രാവിഡിന്റെ പ്രൊഫഷണലിസവും പ്രയത്‌നങ്ങളുമാണ് ഇന്ത്യയുടെ വിജയത്തിന് പിന്നിലെ കാരണം. വെല്ലുവിളികള്‍ ഏറ്റെടുത്ത് ടീമിനെ വിജയത്തിലെത്തിക്കാൻ ദ്രാവിഡിന് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ കഴിവിനെ അഭിനന്ദിക്കുന്നുവെന്ന് ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി പറഞ്ഞു.