ഇരുചക്ര വാഹനങ്ങളിൽ അഭ്യാസ പ്രകടനം ;യുവാക്കളുടെ ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്.

Spread the love

കോഴിക്കോട് :കോഴിക്കോട് മിനി ബൈപാസ് റോഡില്‍ അര്‍ധരാത്രി ഇരുചക്രവാഹനങ്ങളില്‍ അഭ്യാസ പ്രകടനം നടത്തിയ മൂന്ന് യുവാക്കളുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി.

മുഹമ്മദ് റിസ്‍വാൻ, എസ് റിത്വിക്, വിജയ് എന്നീ യുവാക്കളുടെ ലൈസന്‍സ് മൂന്ന് മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്.

 

റീല്‍ ഷൂട്ടിന്റെ ഭാഗമായി അപകടകരമായ രീതിയില്‍ ബൈക്കോടിച്ച ദൃശ്യങ്ങള്‍ യുവാക്കള്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍ നിന്നും നമ്പര്‍ പ്ലേറ്റ് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് യുവാക്കളെ കണ്ടെത്താനായത്.