video
play-sharp-fill

Thursday, May 22, 2025
HomeMain"സിനിമയില്‍ വന്നാല്‍ അഡ്ജസ്റ്റ്മെന്റുകള്‍ ഒക്കെ ചെയ്യേണ്ടിവരും, ചേച്ചിക്ക് പറ്റിയ ഫീല്‍ഡ് അല്ല! "എന്നാൽ ചാൻസ് കിട്ടിയാല്‍...

“സിനിമയില്‍ വന്നാല്‍ അഡ്ജസ്റ്റ്മെന്റുകള്‍ ഒക്കെ ചെയ്യേണ്ടിവരും, ചേച്ചിക്ക് പറ്റിയ ഫീല്‍ഡ് അല്ല! “എന്നാൽ ചാൻസ് കിട്ടിയാല്‍ എന്തിനും റെഡി”;ലോട്ടറി വിൽപ്പനക്കാരിയുടെ മറുപടി കേട്ട് ഞെട്ടി ബിനു അടിമാലി.

Spread the love

സ്വന്തം ലേഖിക 

പാളയം പിസി യുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ബിനു അടിമാലി മനസ്സ് തുറന്നത്.ബിനു അടിമാലിയോടൊപ്പം ധര്‍മ്മജനും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.സിനിമ മടിയന്മാര്‍ക്ക് പറ്റുന്ന ജോലി എന്ന് ചിന്തിക്കുന്നവര്‍ ഉണ്ട് സമൂഹത്തില്‍ എന്ന് ധര്‍മ്മജൻ പറയുമ്പോള്‍ ഒരു അനുഭവകഥയാണ് ബിനു അടിമാലി പങ്കിട്ടത്.

 

ഒരിക്കല്‍ കാക്കനാട് വച്ചിട്ട് കോമഡി സൂപ്പര്‍ നൈറ്റ് എന്ന പരിപാടി നടക്കുകയാണ്.അപ്പോള്‍ ഒരു ലോട്ടറി വില്‍ക്കുന്ന ചേച്ചി എന്റെ കൂട്ടുകാരനോട് സിനിമയില്‍ ഒരു അവസരം ചോദിച്ചു. ഇവരുടെ ഒക്കെ വിചാരം സിനിമയില്‍ വന്നാല്‍ പിറ്റേ ദിവസം രക്ഷപെട്ടു പോകാം എന്നാണ്. പിറ്റേ ദിവസം തൊട്ട് ഈ കൂട്ടുകാരന് പുറത്തിറങ്ങാൻ ആകില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇവനോട് ചാൻസ് ചോദിച്ചുകൊണ്ടിരുന്നു, ഗതികെട്ടിട്ട് അവൻ പറഞ്ഞു സിനിമയില്‍ വന്നാല്‍ അഡ്ജസ്റ്റ്മെന്റുകള്‍ ഒക്കെ ചെയ്യേണ്ടിവരും, ചേച്ചിക്ക് പറ്റിയ ഫീല്‍ഡ് അല്ലെന്ന്. എന്നാല്‍ ഇവര്‍ പറയുന്നത് ചാൻസ് കിട്ടിയാല്‍ എന്തിനും റെഡി ആണെന്നാണ് ഇത് കേട്ടതോടെ നമ്മള്‍ ഞെട്ടിപ്പോയെന്നും- ബിനു അടിമാലി പറഞ്ഞു.

 

2023 തനിക്ക് അത്ര നല്ല വര്‍ഷം ആയിരുന്നില്ലെന്ന് കോമഡിയനും ചലച്ചിത്ര താരവുമായ ബിനു അടിമാലി.വലിയ ഒരു അപകടം ,വലിയ നഷ്ടം ഒക്കെ സംഭവിച്ച വര്‍ഷം, എന്നാല്‍ സുഹൃത്തുക്കളുടെ സ്നേഹം തിരിച്ചറിയാൻ സാധിച്ചു.

 

എന്റെ അപകടവിവരം അറിഞ്ഞിട്ട് ശ്വേത മേനോൻ മുംബൈയില്‍ നിന്നും എന്റെ വീട്ടില്‍ എത്തി. ദിലീപേട്ടൻ കാര്യങ്ങള്‍ വിളിച്ച്‌ അന്വേഷിച്ചു. ജയസസൂര്യ അടക്കം നിരവധി ആളുകള്‍ ആണ് കാര്യങ്ങള്‍ തിരക്കിയത്. സത്യത്തില്‍ ഈ ഒരു അവസരത്തില്‍ പലരുടെയും സ്നേഹം തിരിച്ചറിയാൻ ആയി. കണ്ണുകിട്ടുക എന്ന് അന്ധവിശ്വാസം എന്ന് പറയാം എങ്കിലും മഹേഷിന്റെ കാര്യത്തില്‍ സംഭവിച്ചത് അതുപോലെ അല്ലെന്നും ബിനു അടിമാലി പറഞ്ഞു.

 

 

Previous article
Next article
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments