ലക്ഷങ്ങൾ കുടിശികയും സാമ്പത്തിക പ്രതിസന്ധിയും ; പോലീസ് വാഹനങ്ങള്‍ക്ക് ജനുവരി ഒന്നു മുതല്‍ ഇന്ധനം നല്‍കില്ലെന്ന് പൊതുമേഖല പമ്പുടമകള്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം: സംസ്ഥാനത്തെ പോലീസ് വാഹനങ്ങള്‍ക്ക് ജനുവരി ഒന്നു മുതല്‍ ഇന്ധനം നല്‍കില്ലെന്ന് പൊതുമേഖല പമ്പുടമകള്‍. ഓള്‍ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ജനറല്‍ സെക്രട്ടറി സഫ അഷ്റഫാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.പോലീസ് വാഹനങ്ങള്‍ ഒരു പമ്പിന് നാല് മുതല്‍ 10 ലക്ഷം രൂപ വരെ ഇന്ധനം വാങ്ങിയ ഇനത്തില്‍ ഡീലര്‍മാര്‍ക്ക് നല്‍കാനുണ്ട്.

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യാജ ഇന്ധനക്കടത്തും സ്വകാര്യ പമ്പുകളുടെ കടന്നു കയറ്റവും മൂലം പ്രതിസന്ധിയിലായ പൊതുമേഖലാ പെട്രോള്‍ പമ്പുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് .ഈ സാഹചര്യത്തില്‍ പോലീസ് വാഹനങ്ങള്‍ക്ക് ഇനിയും കടം നല്‍കാനാകില്ലെന്ന് പമ്പുടമകള്‍ പറയുന്നു. ആവശ്യമുന്നയിച്ച്‌ പമ്പുടമകള്‍ ചീഫ് സെക്രട്ടറിയ്ക്കും ഡിജിപിയ്ക്കും കത്ത് നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടിശിക നല്‍കാൻ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ജനുവരി ഒന്നു മുതല്‍ പോലീസിന്‍റെ പ്രവര്‍ത്തനം താറുമാറാകുന്ന അവസ്ഥയാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.