കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം;കുട്ടികള്‍ ഉള്‍പ്പെടെ 20ഓളം പേര്‍ക്ക് പരിക്ക്.

Spread the love

സ്വന്തം ലേഖിക

പത്തനംതിട്ട:പത്തനംതിട്ട കൈപ്പട്ടൂര്‍ കടവു ജംക്ഷനില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ കുട്ടികള്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് പരിക്ക്.

അമിത വേഗത്തിലെത്തിയ തിരുവനന്തപുരം ബസ് മുണ്ടക്കയം ബസിലേക്ക് ഇടിച്ച്‌ കയറുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു അപകടം. ഒരു കെഎസ്‌ആര്‍ടിസി ബസില്‍ 15 ഉം രണ്ടാമത്തെ ബസില്‍ 60 ഓളം യാത്രക്കാരുണ്ടായിരുന്നു. മുണ്ടക്കയം ബസിലെ ഡ്രൈവര്‍ക്ക് ഗുരുതര പരുക്കേറ്റു. ഡ്രൈവറെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്കു കൊണ്ടുപോയി.

അപകടത്തെ തുടര്‍ന്ന് പിന്നോട്ട് പോയ തിരുവനന്തപുരം ബസ് പഞ്ചായത്ത് കിണറും സമീപത്തെ വീടിന്റെ മതിലും തകര്‍ത്തു. മുണ്ടക്കയം ബസിലെ ഡ്രൈവറെ കോട്ടയം മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു,