video
play-sharp-fill

“കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത് ഞാൻ തന്നെ,കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു,നൂലുകെട്ട് നടത്താന്‍ പോലും പണമില്ലായിരുന്നു”;36 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊന്നത് താൻ തന്നെയെന്ന് അമ്മ സുരിത കുറ്റസമ്മതം നടത്തിയതായി പൊലീസ്.

“കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത് ഞാൻ തന്നെ,കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു,നൂലുകെട്ട് നടത്താന്‍ പോലും പണമില്ലായിരുന്നു”;36 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊന്നത് താൻ തന്നെയെന്ന് അമ്മ സുരിത കുറ്റസമ്മതം നടത്തിയതായി പൊലീസ്.

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം:പോത്തന്‍കോട് 36 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പൊലീസ്. ഇന്ന് പുലര്‍ച്ചെയാണ് പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത – സജി ദമ്ബതികളുടെ മകന്‍ ശ്രീദേവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.സംശയം തോന്നി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെ കുഞ്ഞിന്റെ അമ്മ സുരിത കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

രാത്രി രണ്ടുമണിയോടെ ശ്രീദേവിനെ കാണാതായതോടെ, സജി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിണറ്റിന്‍കരയില്‍ നിന്ന് കുഞ്ഞിന്റെ ടവല്‍ കിട്ടിയതോടെ, കിണറ്റില്‍ നോക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി കിണറ്റില്‍ ഇറങ്ങിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിനെ പുറത്തെടുക്കുമ്ബോഴേക്കും മരണം സംഭവിച്ചിരുന്നു.

വീടിന്റെ പിറകിലെ കിണറ്റില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ കസ്റ്റഡിയിലെടുത്ത് പോത്തന്‍കോട് പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു കുറ്റസമ്മതം.

സാമ്ബത്തിക പ്രയാസം കാരണം കുഞ്ഞിനെ വളര്‍ത്താന്‍ കഴിയില്ലെന്ന് കരുതിയാണ് സുരിത കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിന്റെ നൂലുകെട്ട് നടത്താന്‍ പോലും പണമില്ലായിരുന്നു എന്ന് സുരിത മൊഴി നല്‍കിയതായും പൊലീസ് പറയുന്നു. കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.