video
play-sharp-fill

ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഇടക്കിടെ പരിശോധന അനിവാര്യമെന്ന് ഹൈകോടതി;ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കി റിപ്പോര്‍ട്ട് നല്‍കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിര്‍ദേശിച്ചു.

Spread the love

കൊച്ചി : ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഇടക്കിടെ പരിശോധന അനിവാര്യമെന്ന് ഹൈകോടതി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കി റിപ്പോര്‍ട്ട് നല്‍കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിര്‍ദേശിച്ചു.

ഭക്ഷണത്തിലൂടെയുള്ള വിഷബാധ തടയാൻ ഭക്ഷ്യസുരക്ഷ നിയമപ്രകാരമുള്ള നടപടികള്‍ കര്‍ശനമാക്കാൻ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശിനി അനുജ തോമസ് നല്‍കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.

വൃത്തിഹീനമായ സാഹചര്യത്തില്‍ തയാറാക്കിയ ഭക്ഷണം വ്യാപകമായി വില്‍ക്കുന്നതായി ഹരജിയില്‍ പറയുന്നു. ഭക്ഷ്യ വിഷബാധ മൂലം സംസ്ഥാനത്ത് വര്‍ഷംതോറും ആയിരം പേരെങ്കിലും ചികിത്സ തേടുന്നുണ്ട്. കഴിഞ്ഞ ജനുവരിയില്‍ എറണാകുളം ജില്ലയില്‍ മാത്രം 196 പേര്‍ ഭക്ഷ്യവിഷബാധ മൂലം ചികിത്സ തേടി. കുഴിമന്തിയും ഷവര്‍മയുമടക്കം കഴിച്ച്‌ മരിച്ചെന്ന് ആരോപണമുള്ള സംഭവങ്ങളും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group