play-sharp-fill
സുരേഷ് ഗോപിയുടെ തൃശ്ശൂരില്‍ നിന്നും അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് പുറപ്പെടുന്ന സംഘത്തോടൊപ്പംബെല്ലയും ഉണ്ട്; ലഹരിവിരുദ്ധ സന്ദേശങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇന്ത്യാ യാത്രയുടെ ലക്ഷ്യം;തൃശ്ശൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തില്‍ അയോദ്ധ്യ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. 

സുരേഷ് ഗോപിയുടെ തൃശ്ശൂരില്‍ നിന്നും അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് പുറപ്പെടുന്ന സംഘത്തോടൊപ്പംബെല്ലയും ഉണ്ട്; ലഹരിവിരുദ്ധ സന്ദേശങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇന്ത്യാ യാത്രയുടെ ലക്ഷ്യം;തൃശ്ശൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തില്‍ അയോദ്ധ്യ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. 

 

തൃശൂര്‍: ബെല്ലയെ അറിയില്ലേ? നല്ല മോടിയായി വസ്ത്രം ധരിച്ച്‌ കൂളിങ് ഗ്ലാസും വച്ച്‌ എല്ലാവരോടും ഇണങ്ങുന്ന നായ.ബുദ്ധിമതിയായ ഈ നായയുടെ ഉടമസ്ഥനെയും മിക്കവര്‍ക്കും അറിയാം. ടൂറിസം പൊലീസ് ഉദ്യോഗസ്ഥനായിരുന്ന രഘു പി എസ്. കഴിഞ്ഞ വര്‍ഷം ലഹരിവിരുദ്ധ പ്രചാരണവുമായി ഇന്ത്യ മുഴുവൻ 45 ദിവസം കൊണ്ട് 20000 കിലോമീറ്റര്‍ സഞ്ചരിച്ചിട്ടുണ്ട് ബെല്ല. ഇപ്പോള്‍, തൃശ്ശൂരില്‍ നിന്നും അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് പുറപ്പെടുന്ന സംഘത്തോടൊപ്പം ബെല്ലയും ഉണ്ട്.

 

 

 

 

 

2024 ജനുവരി 3 ന് തൃശ്ശൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തില്‍ അയോദ്ധ്യ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യപ്പെടും. മുൻ എംപി സുരേഷ് ഗോപി ചടങ്ങില്‍ പങ്കെടുക്കും ബെല്ല ഒരു പൊലീസ് നായ അല്ലെങ്കിലും ഒരു പ്രൊഫഷണല്‍ പരിശീലകനില്‍ നിന്ന് ആവശ്യമായ എല്ലാ പരിശീലനവും കിട്ടിയിട്ടുണ്ട്. അഞ്ചര വയസുള്ള ബെല്ല രഘുവിനൊപ്പം 26 സംസ്ഥാനങ്ങളിലൂടെ 20,000 കിലോമീറ്റര്‍ യാത്ര പൂര്‍ത്തിയാക്കിയിരുന്നു.

 

 

 

 

 

 

മയക്കുമരുന്ന് രഹിത ഇന്ത്യ എന്ന ആശയപ്രചാരണവുമായിട്ടായിരുന്നു ആ യാത്ര. രഘുവിന്റെ സന്തത സഹചാരിയാണ് ബെല്ല.ഒരുമാസ് പ്രായമുള്ളപ്പോഴാണ് ബെല്ലയെ രഘുവിന് കിട്ടുന്നത്. രഘു സ്ഥിരമായി കൂളിങ് ഗ്ലാസ് വയ്ക്കുന്നയാളാണ്. അതുകണ്ടപ്പോള്‍ ബെല്ലയ്ക്കും ഒരുകൊതി. ഒരുദിവസം കൂളിങ് ഗ്ലാസും കടിച്ചുപിടിച്ച്‌ ബെല്ല രഘുവിന്റെ അടുത്തുചെന്ന് തലകുനിച്ചുപിടിച്ചു. രഘുവിന് കാര്യം മനസ്സിലായി. പിന്നീട് രഘു ഓഫീസില്‍ പോകുമ്ബോഴൊക്കെ ബൈക്കില്‍ കൂളിങ് ഗ്ലാസും വച്ച്‌ ബെല്ലയുണ്ടാകും. ലണ്ടനിലേക്കുള്ള രഘൂവിന്റെ റോഡ് മാര്‍ഗ്ഗമുള്ള കാര്‍ യാത്രയിലും ബെല്ല പങ്കാളിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

 

ദുബായ് പൊലീസിനായി നായ്ക്കളെ പരിശീലിപ്പിച്ച ഒരു പ്രൊഫഷണലില്‍ നിന്നാണ് അവള്‍ക്ക് എല്ലാ പരിശീലനവും ലഭിച്ചത്, രഘു പറഞ്ഞു. ഫോര്‍ട്ട്‌കൊച്ചി പൊലീസ് സ്റ്റേഷനില്‍ വച്ച്‌ അവള്‍ എന്നെ അനുഗമിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ മുഴുവനുള്ള യാത്രയില്‍ ക്രൈംബ്രാഞ്ചിലുള്ള ചന്ദ്രബാബുവായിരുന്നു മിഷന്റെ കോ-ഓര്‍ഡിനേറ്റര്‍.

 

 

 

 

 

 

‘രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഭീഷണിയെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുക, ലഹരിവിരുദ്ധ സന്ദേശങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നിവയായിരുന്നു ഇന്ത്യാ യാത്രയുടെ ലക്ഷ്യം,’ അദ്ദേഹം പറഞ്ഞു. ബെല്ലയായിരുന്നു മിഷന്റെ അംബാസഡര്‍. ഡല്‍ഹി ആസ്ഥാനമായുള്ള ഗ്ലോബല്‍ പീസ് ഫൗണ്ടേഷനുമായി സഹകരിച്ചായിരുന്നു ദൗത്യം. മയക്കുമരുന്ന് ഉപയോഗ വിരുദ്ധ സന്ദേശങ്ങള്‍ അച്ചടിച്ച ജാക്കറ്റുകള്‍ ധരിച്ചായിരുന്നു ബെല്ലയുടെ യാത്ര.