
കൊച്ചിയിൽ കഞ്ചാവിന്റെ ഗുണനിലവാരം കുറഞ്ഞതിന്റെ പേരിൽ തമ്മിലടി;ലഹരിസംഘത്തിലെ നാലുപേര്‍ പോലീസ് പിടിയില്‍.
സ്വന്തം ലേഖിക.
കൊച്ചി: കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലി തമ്മിലടി. കൊച്ചിയില്‍ ലഹരിസംഘത്തിലെ നാലുപേര്‍ പിടിയില്‍. മണ്ണാര്‍ക്കാട് സ്വദേശികളായ അനസ്, അബുതാഹിര്‍, കാര്‍ത്തികപ്പള്ളി സ്വദേശികളായ രാഹുല്‍, അതുല്‍ദേവ് എന്നിവരാണ് പിടിയിലായത്.
വില്‍പ്പന നടത്തിയ കഞ്ചാവിന്റെ ഗുണനിലവാരം കുറഞ്ഞതും ഇതിന്റെ പേരിലുള്ള സാമ്പത്തിക തര്‍ക്കങ്ങളുമാണ് അടിപിടിയില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ അതുല്ദേവിന് മറ്റ് മൂന്ന് പ്രതികള്‍ രണ്ടുകിലോ കഞ്ചാവ് വിറ്റിരുന്നു. പുതുവത്സരാഘോഷം ലക്ഷ്യമിട്ടായിരുന്നു കഞ്ചാവ് വാങ്ങിയത്. എന്നാലിതിന്റെ ഗുണനിലവാരത്തെച്ചൊല്ലി പ്രതികള്‍ക്കിടയില്‍ തര്‍ക്കമുണ്ടായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഞ്ചാവ് തിരിച്ചെടുക്കണമെന്ന് അതുല്‍ദേവ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് മറ്റ് മൂന്ന് പേര് രണ്ടുകിലോ കഞ്ചാവും തിരിച്ചെടുത്തു. പക്ഷേ ഇതുസംബന്ധിച്ച സാമ്പത്തിക ഇടപാടുകള്‍ തീര്‍ത്തിരുന്നില്ല. പിന്നാലെ പ്രതികളായനാലുപേരും ഇന്ന് കൊച്ചി കോന്തുരുത്തിയില്വച്ച് കണ്ടുമുട്ടി. ഇവിടെവച്ച് വാക്കുതര്‍ക്കമുണ്ടാവുകയും തമ്മിലടിക്കുകയുമായിരുന്നു. സംഭവം കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്.
തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ പ്രതികളില്‍ നിന്ന് എംഡിഎംഎയും രണ്ടുകിലോ കഞ്ചാവും കണ്ടെടുത്തു. ഇവരുടെ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാള്‍കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.