play-sharp-fill
കോട്ടയം കളത്തിപടിയിൽ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടയില്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ;ആറുപേരെ കോട്ടയം ഈസ്റ്റ്‌ പോലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം കളത്തിപടിയിൽ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടയില്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ;ആറുപേരെ കോട്ടയം ഈസ്റ്റ്‌ പോലീസ് അറസ്റ്റ് ചെയ്തു.

സ്വന്തം ലേഖിക.

കോട്ടയം : പടിയിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച നട്ടാശ്ശേരി വടവാതൂര്‍ മധുരം ചേരികടവ് ഭാഗത്ത് കുന്നമ്ബള്ളില്‍ വീട്ടില്‍ വര്‍ഗീസ് മാത്യു (31), ഇയാളുടെ സഹോദരനായ റിജു മാത്യു (35). നട്ടാശ്ശേരി വടവാതൂര്‍ പാറേപ്പറമ്ബ് ഭാഗത്ത് പാറേപ്പറമ്ബില്‍ വീട്ടില്‍ മഹാദേവ് പി.സജി (24), നട്ടാശ്ശേരി വടവാതൂര്‍ മധുരം ചേരികടവ് ഭാഗത്ത് കുന്നമ്ബള്ളി വീട്ടില്‍ രാഹുല്‍ രാജ് (25), വടവാതൂര്‍ മധുരം ചേരികടവ് ഭാഗത്ത് വാത്തിത്തറ വീട്ടില്‍ എബിൻ ദേവസ്യ (24), വടവാതൂര്‍ മധുരം ചേരികടവ് ഭാഗത്ത് വാത്തിത്തറ വീട്ടില്‍ മരിയൻ നിധിൻ (29) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

 

ഡിസംബര്‍ 24 ന് രാവിലെ 9:45 മണിയോടുകൂടി കളത്തിപ്പടി ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തില്‍ ഇറച്ചി വാങ്ങാൻ എന്ന വ്യാജേന ചെന്ന ഇവര്‍ പുറമേ നിന്നുള്ളവര്‍ക്ക് ഇറച്ചി നല്‍കാറില്ല എന്ന് അഡ്മിനിസ്ട്രേറ്ററും മറ്റും പറഞ്ഞത് ഇഷ്ടപ്പെടാത്തതിനെത്തുടര്‍ന്ന് ഇവര്‍ സ്ഥലത്ത് ബഹളം വയ്ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയും സ്ഥലത്തെത്തിയ പോലീസ് ഇവരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടയില്‍ ഇവര്‍ സംഘം ചേര്‍ന്ന് പോലീസ് ഉദ്യോഗസ്ഥനെയും, കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകരെയും ചീത്ത വിളിക്കുകയും, ആക്രമിക്കുകയുമായിരുന്നു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തിഅറസ്റ്റ് ചെയ്യുകയായിരുന്നു.

 

കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്‌എച്ച്‌ഒ യു ശ്രീജിത്ത്, എസ്‌ഐമാരായ ദിലീപ് കുമാര്‍, ജിജി ലൂക്കോസ്, മനോജ് കുമാര്‍, എഎസ്‌ഐ രജീഷ് രവീന്ദ്രൻ, സിപിഒമാരായ പ്രതീഷ് രാജ്, ഗിരിപ്രസാദം, ദിലീപ് പി.പി, ബിജു കെ.കെ, അനിക്കുട്ടൻ, ഗിരീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍റ് ചെയ്തു.