video
play-sharp-fill

Monday, May 19, 2025
HomeMainരഹസ്യ കാമുകിയുമായി കറക്കം?; കെെയോടെ പൊക്കി; തല മറച്ച്‌ ഓടി നടൻ വിശാല്‍  

രഹസ്യ കാമുകിയുമായി കറക്കം?; കെെയോടെ പൊക്കി; തല മറച്ച്‌ ഓടി നടൻ വിശാല്‍  

Spread the love

സ്വന്തം ലേഖിക 

ടൻ വിശാലിന്റെ വ്യക്തി ജീവിതം മിക്കപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. 47 കാരനായ വിശാല്‍ ഇപ്പോഴും അവിവാഹിതനാണ്. കാമുകിയുമായി വിവാഹനിശ്ചയം വരെ നടന്നിരുന്നെങ്കിലും പിന്നീട് ഈ ബന്ധം വേണ്ടെന്ന് വെക്കുകയാണുണ്ടായത്.

 

നിരവധി ഗോസിപ്പുകള്‍ വിശാലിനെക്കുറിച്ച്‌ വന്നിട്ടുണ്ട്. വരലക്ഷ്മിയുമായി വിശാല്‍ പ്രണയത്തിലാണെന്നായിരുന്നു ഒരിക്കല്‍ വന്ന ഗോസിപ്പ്. മലയാളിയായ നടി ലക്ഷ്മി മേനോനെ വിശാല്‍ വിവാഹം ചെയ്യാൻ പോകുന്നെന്നും അടുത്തിടെ ഗോസിപ്പ് വന്നു. നടൻ‌ ശക്തമായി ഈ വ്യാജ വാര്‍ത്തയ്ക്കെതിരെ രംഗത്ത് വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഒരു പെണ്‍കുട്ടിയുടെ സ്വകാര്യതയിലേക്ക് ക‌ടന്ന് കയറി അവരുടെ പ്രതിച്ഛായ ഇല്ലാതാക്കരുതെന്നും വിശാല്‍ മുന്നറിയിപ്പ് നല്‍കി. വിശാല്‍ വിവാഹിതനാകാത്തതില്‍ നടന്റെ കുടുംബത്തിനുള്‍പ്പെ ആശങ്കയുണ്ടെന്നാണ് വിവരം. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധം കൊണ്ടോ എല്ലാവരും വിവാഹം കഴിക്കുന്നത് കൊണ്ടോ മാത്രം വിവാഹ ജീവിതത്തിലേക്ക് കടക്കരുതെന്നാണ് വിശാല്‍ ഒരിക്കല്‍ അഭിപ്രായപ്പെട്ടത്.

 

ഇപ്പോഴിതാ വിശാലിന്റെ പുതിയൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ന്യൂയോര്‍ക്കിലൂടെ തെരുവിലൂടെ ഒരു യുവതിക്കൊപ്പം ചിരിച്ച്‌ ഉല്ലസിച്ച്‌ നടക്കുന്ന വിശാലിനെയാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോ എ‌ടുത്തയാള്‍ നടനെ വിളിച്ചപ്പോവാണ് ക്യാമറ വിശാല്‍ കാണുന്നത്. ഇതോടെ ധൃതിയില്‍ മുഖം മറച്ച്‌ പെണ്‍‌കുട്ടിക്കൊപ്പം വിശാല്‍ ഓടി മറഞ്ഞു

 

നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്. വിശാലിന്റെ രഹസ്യ കാമുകിയാണിതെന്നാണ് ഉയരുന്ന വാദം. ക്രിസ്തുമസ്, പുതുവത്സര ആഘോഷത്തിന് രണ്ട് ഒരുമിച്ച്‌ എത്തിയതായിരിക്കാം എന്നും ഊഹാപോഹങ്ങള്‍ വന്നു. എന്നാല്‍ വീഡിയോ സ്ക്രിപ്റ്റഡ് ആണെന്ന അഭിപ്രായവും ഉണ്ട്. ഒരുപക്ഷെ ജനശ്രദ്ധയ്ക്ക് വേണ്ടി ചെയ്തതോ അല്ലെങ്കില്‍ ഒരു തമാശ ഒപ്പിച്ചതോ ആകാമെന്നും അഭിപ്രായം വന്നു.

 

എന്നാല്‍ തന്നെക്കുറിച്ച്‌ തുടരെ ഗോസിപ്പുകള്‍ വരുന്ന സാഹചര്യത്തില്‍ തമാശയ്ക്ക് ഇങ്ങനെയൊരു വീഡിയോ ഒരുക്കാൻ വിശാല്‍ തയ്യാറാകില്ലെന്ന് വാദമുണ്ട്. 2019 ലാണ് നടി അനിഷ റെഡ്ഡിയുമായി വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. നിശ്ചയിച്ച്‌ ആറ് മാസത്തിനുള്ളില്‍ ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. ഇതോടെ വിവാഹം വേണ്ടെന്ന് വെച്ചു. പിന്നീടൊരു വിവാഹത്തിന് വിശാല്‍ തയ്യാറായില്ല.

 

അനിഷയുമായുള്ള ബന്ധം വേണ്ടെന്ന് വെച്ചതിന് കാരണം എന്തെന്ന് വിശാല്‍‌ തുറന്ന് പറഞ്ഞിട്ടില്ല. അടുത്തിടെ വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വിശാല്‍ പങ്കുവെക്കുകയുണ്ടായി. ഇപ്പോള്‍ എവിടെ നോക്കിയാലും വിവാഹമോചനമാണ്. പരസ്പരം മനസിലാക്കേണ്ടതുണ്ട്. ആലോചിച്ച്‌ മാത്രം വിവാഹത്തിലേക്ക് ക‌ടക്കുക. അച്ഛനും അമ്മയും കല്യാണം കഴിക്കരുതെന്ന് പറഞ്ഞു, പ്രായമായി എന്നത് കൊണ്ടൊന്നും ധൃതിയില്‍ വിവാഹം കഴിക്കരുതെന്നും വിശാല്‍ ചൂണ്ടിക്കാട്ടി.

 

മാര്‍ക്ക് ആന്റണി എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് വിശാലിപ്പോള്‍. തമിഴ് സിനിമാ രംഗത്തെ പ്രബലനാണ് വിശാല്‍. 2004 ല്

 

ചെല്ലമേ എന്ന സിനിമയിലൂടെയാണ് വിശാല്‍ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. സണ്ടക്കോഴി, തിമിര്, താമരഭരണി തുടങ്ങിയ സിനിമകള്‍ മികച്ച വിജയം നേടി. വിശാലിന്റെ പിതാവ് ജികെ റെ‍ഡ്ഡിയും സഹോദരൻ വിക്രം കൃഷ്ണയും നിര്‍മാതാക്കളാണ്.

 

വിശാലിന് കരിയറില്‍ കുടുംബത്തിന്റെ വലിയ പിന്തുണയുണ്ട്. അതേസമയം ഏറെക്കാലത്തിന് ശേഷമാണ് മാര്‍ക്ക് ആന്റണി പോലൊരു ഹിറ്റ് സിനിമ വിശാലിന് ലഭിക്കുന്നത്. വിശാലിന്റെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments