
‘കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു.ശുചിമുറിയുടെ ടൈലുകള്‍ നശിപ്പിച്ചു’; തൃശ്ശൂരിൽ വീടിനു നേരെ കഞ്ചാവ് സംഘത്തിന്റെ ആക്രമണം . ജീവിക്കാൻ പേടിയാണെന്ന് വീട്ടുടമ.
സ്വന്തം ലേഖിക.
തൃശൂര്‍: തൃശൂരില്‍ കഞ്ചാവ് സംഘത്തിന്റെ ഗുണ്ടായിസം. എരവിമംഗലം സ്വദേശി ഷാജുവിന്റെ വീട് ആക്രമിച്ച സംഘം വീട്ടിലുള്ള കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു. വീട് കുത്തിത്തുറന്ന് അകത്തുകയറി ആക്രമം നടത്തുകയായിരുന്നു. വലിയ നാശനഷ്ടമാണ് വീടിന് ഉണ്ടാക്കിയിരിക്കുന്നത്.
ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവമെന്ന് വീട്ടുടമ പറയുന്നു.ശുചിമുറിയുടെ ടൈലുകള്‍ അക്രമി സംഘം നശിപ്പിച്ചു. ഫിഷ് ടാങ്കിൽ കല്ലും മണ്ണും വാരിയിട്ടു. പുൽക്കൂട്ടിൽ വലിയ കുരിശ് സ്ഥാപിച്ചു. സംഭവം നടക്കുന്ന സമയത്ത് വീട്ടുകാര്‍ സ്ഥലത്തുണ്ടായിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഞ്ചാവിന്റെ ലഹരിയില്‍ അടുത്ത പ്രദേശത്തുള്ള ആളാണ് ആക്രമണം നടത്തിയതെന്നാണ് വീട്ടുടമ ഷാജു പറയുന്നത് . ‘അടുത്ത പ്രദേശത്തുള്ള ആളാണെന്നാണ് അറിയാൻ കഴിഞ്ഞത്. രാവിലെ 8.15നും ഒൻപത് മണിക്കുള്ളിലാണ് സംഭവം നടന്നത്. വീടിന്റെ മുകളില്‍ കയറി സോളാറിന്റെ ട്യൂബൊക്കെ പൊട്ടിച്ചു. ഇവിടെ ജീവിക്കാൻ പേടിയാണ്. കോഴിയുടെ കണ്ണില്‍ കുത്തിയാണ് അതിനെ ഉപദ്രവിച്ചത്’- വീട്ടുടമ പറഞ്ഞു.
ആക്രമണത്തിന് പിന്നില്‍ ഒന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്നാണ് സംശയിക്കുന്നത്. സംഭവത്തെ തുടർന്ന് വീട്ടുടമ പോലീസിൽ പരാധി നൽകിയിരുന്നു. ഇതേ തുടർന്ന് പൊലീസ് മേൽനടപടി സ്വീകരിച്ചു.