video
play-sharp-fill

തലയാഴത്തെ ഓട നാട്ടുകാർക്ക് പാരയായി: റോഡിനു നടുവിൽ ഓട നിർമിച്ചതിനാൽ വാഹന ഗതാഗതം തടസപ്പെട്ടു:

തലയാഴത്തെ ഓട നാട്ടുകാർക്ക് പാരയായി: റോഡിനു നടുവിൽ ഓട നിർമിച്ചതിനാൽ വാഹന ഗതാഗതം തടസപ്പെട്ടു:

Spread the love

 

സ്വന്തം ലേഖകൻ
തലയാഴം: റോഡിനു നടുക്ക് ഓട. ഓടയുടെ കോൺക്രീറ്റിന് ഒന്നരയടി ഉയരം. ഓടയുടെ ഇരുവശവും താഴ്ന്നു കിടക്കുന്നു. ഇതുവഴി എങ്ങനെ വാഹനങ്ങൾ സഞ്ചരിക്കുമെന്ന നാട്ടുകാരുടെ ചോദ്യത്തിന് അധികൃതർക്ക് ഉത്തരമില്ല.

തലയാഴം പഞ്ചായത്ത് പത്താം വാർഡിൽ പുത്തൻ പാലം – പുന്നപ്പൊഴി റോഡിൽ തൃപ്പക്കുടം ക്ഷേത്രത്തിന്റെ തെക്കേ നടയിൽ നിന്നാംരംഭിച്ച് പുത്തൻപാലം തോട്ടിലേയ്ക്ക് നിർമ്മിച്ച ഓടയാണ് ഇപ്പോൾ നാട്ടുകാർക്ക് പാരയായത്. പ്രദേശവാസികളുടെ ഗതാഗതം തടസപ്പെടുത്തുകയാണ്.റോഡിന് നടുവിലൂടെ നിർമ്മിച്ച ഓട റോഡിൽ നിന്ന് ഉയർത്തിനിർമ്മിച്ചതിലാൽ ഓടയ്ക്കിരുവശവും വളരെ താഴ്ന്നു കിടക്കുന്നതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാനാവുന്നില്ല.

മൂന്ന് മാസം മുമ്പാണ് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ ഓട നിർമ്മിച്ചത്. ഓട നിർമ്മാണത്തിലെ അപാകത മൂലം പെയ്ത്തു വെള്ളം ഓടയിലേയ്ക്ക് ഒഴുകിയെത്തുന്നില്ല. ഓടയ്ക്കിരുവശവും റോഡ് മണ്ണിട്ട് ഉയർത്താത്തതാണ് പ്രദേശവാസികൾക്ക് ദുരിതമാകുന്നത്. തുപ്പക്കുടം ക്ഷേത്രത്തിലേയ്ക്ക് ദർശനത്തിനെത്തുന്നവർക്കും സമീപത്തെ കുടുംബങ്ങൾക്കും പുന്നപ്പുഴി റോഡിലേയ്ക്ക് എത്തുന്നതിന് ഏകാശ്രയം ഈ റോഡാണ്. റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

.